വിദേശത്തേക്ക് പോകാന്‍ വിഷ്ണു ഏറെ നാളായി ശ്രമിച്ചിരുന്നെന്നും ഭാര്യ മമ്തയെയും മകന്‍ വിഹാനെയും കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്നുമാണ് ഹനുമന്ദപ്പ പറയുന്നത്. വീട്ടിലേക്ക് ചുരുക്കം ദിവസങ്ങളിലെ വരാറുള്ളൂവെന്നും പോയ ശേഷം വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: EXCLUSIVE | മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് 1.2 കോടി രൂപയ്ക്ക്
തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയില്‍ നിന്ന് ബോട്ട് വാങ്ങിയത് ഒരു കോടി രണ്ട് ലക്ഷം രൂപയ്ക്കാണെന്ന് ന്യൂസ് 18 നേരത്തെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഡിസംബര്‍ 27ന് വാങ്ങിയ ബോട്ട് അനില്‍കുമാറിനെക്കൂടി പങ്കാളിയാക്കി ജനുവരി ഏഴിന് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു. മത്സ്യബന്ധനത്തിനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബോട്ട് വാങ്ങിയതെന്നാണ് അനില്‍കുമാര്‍ ന്യൂസ് 18നോട് പറഞ്ഞത്.
advertisement
ചെന്നൈ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ഡിസംബര്‍ 27 നാണ് ദയമാത 2 എന്ന ബോട്ട് വാങ്ങാന്‍ പത്ത് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നത്. ഒരു കോടി രണ്ട് ലക്ഷം രൂപയായിരുന്നു വില. ഈ മാസം ഏഴിന് ബാക്കി തുക നല്‍കി റജിസ്ട്രേഷന്‍ നടത്തുകയായിരുന്നു.
Dont Miss: മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത്: ബോട്ട് കണ്ടെത്താൻ ശ്രമം തുടരുന്നു
തിരുവനന്തപുരം വെങ്ങാനൂരില്‍ രണ്ട് വര്‍ഷത്തോളമായ് താമസിക്കുന്ന ശ്രീകാന്തിന് അനില്‍കുമാറുമായ് മുന്‍പരിചയമുണ്ടായിരുന്നു. കേരള തീരത്ത് മത്സ്യബന്ധനം നടത്തണമെങ്കില്‍ മലയാളിയുടെ പേരില്‍ ബോട്ട് രജിസ്ട്രര്‍ ചെയ്യണമെന്ന് പറഞ്ഞാണ് അനില്‍കുമാറിനെ കരാറിന്റെ ഭാഗമാക്കിയത്. മുപ്പത് ശതമാനം ഓഹരി അനില്‍കുമാറിന്റെ പേരിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതു ചതിയാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അനില്‍കുമാര്‍ പറഞ്ഞു.
മനുഷ്യക്കടത്തിന് എല്‍ടിടി ഇ ബന്ധംമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. മുനമ്പത്ത് ഉപേക്ഷിച്ച ബാഗുകളില്‍ നിന്നുള്ള ഫോട്ടോകള്‍ അന്വേഷണ സംഘം ഡല്‍ഹിയില്‍ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കും.

