പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് അന്വേഷണസംഘം മുന്‍മന്ത്രിയെ വിളിച്ചുവരുത്താനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് തന്നെ എ.പി അനിൽകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തെളിവെടുപ്പില്‍ പീഡനം നടന്നെന്നു പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു.
Also Read അനാവശ്യമായി സമയം നഷ്ടപ്പെടുത്തി; സരിത എസ്. നായർക്കെതിരെ സുപ്രീം കോടതി; അഭിഭാഷകനും വിമർശനം
advertisement
മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. അതേസമയം പരാതിക്കാരി ഉന്നയിക്കുന്ന പദ്ധതികള്‍ക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ല. പീഡനം നടന്നെന്ന് പറയുന്ന മുറിയിൽ മന്ത്രി താമസിച്ചിരുന്നോയെന്നതിനുള്ള രേഖകൾ ഹോട്ടലിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ പരമാവധി തെളിവുകൾ ശേഖരിച്ച് മുൻമന്ത്രിയെ വിളിച്ചുവരുത്താനാണ് പൊലീസിന്റെ നീക്കം.