News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 2, 2020, 3:00 PM IST
Saritha s nair
ന്യൂഡൽഹി: സരിത. എസ്.നായർക്കും അഭിഭാഷകനുമെതിരെ സുപ്രീം കോടതി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് വിമർശനം.
സരിതയുടെ ഹർജി തള്ളിയ കോടതി ഒരുലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കോടതിയുടെ സമയം അനാവശ്യമായി നഷ്ടപ്പെടുത്തിയതിനാണ് പിഴ. ഇതിനിടെയാണ് കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്ന സരിതയുടെ അഭിഭാഷകനെയും കോടതി വിമർശിച്ചത്. അഭിഭാഷകൻ ഇന്നും എത്തിയിരുന്നില്ല.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കൻ സരിത നൽകിയ നാമനിർദേശ പത്രിക തളളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി നിരസിച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത് .
വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിലെ വാദങ്ങൾ ശരിവെക്കുന്ന രേഖകൾ സമർപ്പിക്കാൻ സരിതക്ക് സാധിച്ചിരുന്നില്ല.
Also Read-
പെരിയ ഇരട്ടക്കൊലപാതക കേസ്: അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് CBI സുപ്രീംകോടതിയിൽ
സോളാർ കേസിൽ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വയനാട്ടിൽ സരിതയുടെ പത്രിക തളളിയത്. എന്നാൽ രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തിൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്‌തു. വയനാട്ടിലെ പത്രിക തളളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സരിതയുടെ ആവശ്യം.
Published by:
Asha Sulfiker
First published:
November 2, 2020, 3:00 PM IST