TRENDING:

ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു

Last Updated:

21-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ രാപകല്‍ സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. വേതനം അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആശ വര്‍ക്കര്‍മാർ തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സെക്രട്ടറിയേ​റ്റിന് മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ മഴ പെയ്തപ്പോഴാണ് പൊലീസിന്റെ നടപടി. ടാർപോളിൻ കെട്ടി അതിന്റെ താഴെ പായ വിരിച്ചായിരുന്നു സമരരംഗത്തുള്ള ആശാവർക്കർമാർ ഉറങ്ങിയിരുന്നത്. ഇവരെ വിളിച്ചുണർത്തിയാണ് ടാർപോളിൻ അഴിച്ചുമാറ്റിച്ചത്. ‌
News18
News18
advertisement

വേതനവർധനവ് ആവശ്യപ്പെട്ടാണ് ദിവസങ്ങളായി ആശാവർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിൽ തുടരുന്നത്. നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തും. അതിനിടെ സമരത്തിന് പലകോണുകളിൽ നിന്നും പിന്തുണ ഏറുകയാണ്. ഇന്നലെ സമരത്തിന് ഊർജം പകർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എത്തിയിരുന്നു. സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാവർക്കർമാരെ കണ്ട് മടങ്ങാൻ തുടങ്ങവേയാണ് തന്റെ ഡ്രീംസ് സിനിമയിലെ 'മണിമുറ്റത്താവണിപ്പന്തൽ നീരാട്ടുപോലെ അണിയാരത്തമ്പിളിപ്പന്തൽ' എന്ന ഗാനം ജഗതി സ്വദേശി സതി ആലപിച്ചത്.

Also Read- നാലുവയസുകാരന്‍ സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരിയുടെ അംശം; അബോധാവസ്ഥയില്‍ ചികിത്സയില്‍; പരാതി നൽകി

advertisement

തുടർന്ന് സുരേഷ് ഗോപി സമരക്കാർക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. പതിനൊന്നോടെയാണ് ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുരേഷ് ഗോപി സമരപ്പന്തലിലെത്തിയത്. മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കും. സമരസമിതിക്ക് പറയാനുള്ളത് കേൾക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആവശ്യങ്ങൾ അംഗീകരിക്കാതെ ആശാപ്രവർത്തകരെ പിരിച്ചുവിട്ടാൽ കേന്ദ്രവിഹിതത്തിൽ പുനർവിചിന്തനം വേണ്ടിവരുമെന്നും പ്രധാനമന്ത്രിയോട് അതിന് ആവശ്യപ്പെടും- സുരേഷ്‌ ഗോപി പറഞ്ഞു.ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ക്യാബിനറ്റും തീരുമാനിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പൊലീസ് അഴിപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories