പോലീസിനോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെ എന്തിനാണ് നീണ്ട 151 ദിവസം ജയിലിലടച്ചതെന്ന് ഇപ്പോഴുമറിയില്ലെന്നാണ് കാസർഗോഡ് ബിജു പറയുന്നത്. 2024 നവംബർ 25-നാണ് മംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുകയായിരുന്ന ബിജു സുഹൃത്ത് മണികണ്ഠനൊപ്പം കണ്ടെയ്‌നർ ലോറിയിൽ ജോലിയുണ്ടെന്നറിഞ്ഞ് കോഴിക്കോട്ടേക്ക് പോയത്.
ഇരുവരും രാത്രി നടക്കാവിലെത്തി മുറിയെടുത്ത് താമസിച്ചതിന് ശേഷം 26-ന് രാവിലെ ചായ കുടിക്കാൻ ഹോട്ടൽ നോക്കിയിറങ്ങിയപ്പോഴാണ് കോഴിക്കോട് ഡാൻസാഫ് സംഘം മയക്കുമരുന്ന് കടത്തുക്കാരെന്ന സംശയത്തിൽ ഇരുവരെയും തടഞ്ഞുവച്ചത്. നടക്കാവ് പോലീസും സ്ഥലത്തെത്തി നടത്തിയ പരിശേധനയിലാണ് മണികണ്ഠന്റെ പോക്കറ്റിൽ സൂക്ഷിച്ച 58.240 ഗ്രാം കൽക്കണ്ടം പൊലീസ് കണ്ടെത്തി. വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണെന്നും തലേന്ന് രാത്രിയിൽ തങ്ങൾ അത് കഴിച്ചതായും പോലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ലെന്നാണ് ബിജു പറയുന്നത്.
advertisement
പിന്നീട് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒടുവിൽ രാസപരിശോധയിൽ പിടികൂടിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഏപ്രിൽ 24-ന് സ്വന്തം ജാമ്യത്തിൽ കോടതി ഇരുവരെയും വിട്ടയക്കുകയായിരുന്നു.