TRENDING:

പുതുവത്സരാഘോഷത്തിന്റെ മറവിൽ ലഹരി പാർട്ടികൾക്ക് സാധ്യത; കടുത്ത നിയന്ത്രണവുമായി പോലീസ്

Last Updated:

ഡിജെ പാർട്ടികൾ നടക്കുന്ന ഹോട്ടലുകളെ പ്രത്യേകം നിരീക്ഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്(New year celebration) മറവിൽ സംസ്ഥാനത്തെ പല ഹോട്ടലുകളിലും ലഹരി പാർട്ടികൾ(drug party) നടക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പിന് പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് പോലീസ് നോട്ടീസ് നൽകി തുടങ്ങി. രാത്രി 10നു ശേഷം പാർട്ടികൾ അനുവദിക്കരുത്, സിസിടിവി നിരീക്ഷണം കർശനമാക്കണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.
advertisement

അടുത്തിടെ സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലായി ലഹരി പാർട്ടികൾ നടന്നിരുന്നു. തലസ്ഥാനത്തെയും എറണാകുളത്തെയും ഹോട്ടലുകളിൽ പോലീസ് പരിശോധന നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജെ പാർട്ടികൾ നടക്കുന്ന ഹോട്ടലുകളെ പ്രത്യേകം നിരീക്ഷിക്കാനാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം. ഡിജെ പാർട്ടികളുടെ മറവിൽ ലഹരി ഉപഭോഗം നടക്കുന്നത് ആയിട്ടാണ് പോലീസ് റിപ്പോർട്ട്.

പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി എത്തിയിട്ടുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട് . ഇതുകൂടി കണക്കിലെടുത്താണ് പോലീസ് പരിശോധന കർശനമാക്കുന്നത്. തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകൾക്ക് പോലീസ് നോട്ടീസ് നൽകി കഴിഞ്ഞു. ടൂറിസം കേന്ദ്രങ്ങളായ പൂവാറിലെയും കോവളത്തെയും പല ഹോട്ടലുകളും പോലീസ് നിരീക്ഷണത്തിലാണ്. അടുത്തിടെ പൂവാറിൽ ലഹരി പാർട്ടി നടക്കുകയും പോലീസ് റെയ്ഡിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

advertisement

വിദേശികളടക്കം താമസിക്കുന്ന ഈ മേഖലകളിലെ ഹോട്ടലുകളിൽ ലഹരി ഉപയോഗം വ്യാപകം ആണെന്നാണ് പോലീസ് റിപ്പോർട്ട്. പുതുവത്സര ആഘോഷത്തിനായി പ്രത്യേക സംവിധാനങ്ങളാണ് ഹോട്ടലുകളിൽ ഒരുക്കാറ്‌. ഹോട്ടലുകളിൽ വന്നുപോകുന്നവരെ നിരീക്ഷിക്കാൻ കർശന  നിർദ്ദേശങ്ങളും പോലീസ് നൽകിയിട്ടുണ്ട് . സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ ആണ് നിർദേശം. മുൻകാലങ്ങളിൽ അർദ്ധരാത്രിവരെ ഹോട്ടലുകളിൽ പാർട്ടികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇതിൻറെ മറവിൽ   ലഹരി ഇടപാടുകൾ വ്യാപകമായതോടെയാണ് പോലീസ് നിയന്ത്രണം കർശനമാക്കുന്നത്.

Liquor Sale| ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യകച്ചവടം; തിരുവനന്തപുരം ചാലക്കുടിയെയും ഇരിങ്ങാലക്കുടയെയും പിന്നിലാക്കി

advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് റെക്കോർ‌ഡ് മദ്യകച്ചവടം. ഈ മാസം 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപ കൂടുതലാണിത്.

വിൽപനയിൽ മുന്നിൽ തലസ്ഥാന ജില്ലയാണ്. തിരുവനന്തപുരം നഗരത്തിലെ പവർഹൗസ് ബെവ്കോ ഔട്ട്ലെറ്റിലെ വിൽപന 73.53 ലക്ഷം രൂപയാണ്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടെ മദ്യവുമാണ് വിറ്റത്.

Read also: Safety of Elephants| ട്രെയിന്‍തട്ടി കാട്ടാനകൾ ചരിയുന്നത് ഒഴിവാക്കാനുള്ള നടപടിക്ക് തുടക്കമായി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ വർഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്. ഇത് ബെവ്കോ ഔട്ട്ലെറ്റുകളിലെ മാത്രം വിൽപനയാണ്. ബാറുകളുടെ വിൽപനയും കൂടി ചേർത്താൽ വില ഇനിയും കോടികൾ കടക്കും.  265 മദ്യഷോപ്പുകളാണ് ബിവറേജസ് കോർപറേഷനുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുവത്സരാഘോഷത്തിന്റെ മറവിൽ ലഹരി പാർട്ടികൾക്ക് സാധ്യത; കടുത്ത നിയന്ത്രണവുമായി പോലീസ്
Open in App
Home
Video
Impact Shorts
Web Stories