Safety of Elephants| ട്രെയിന്‍തട്ടി കാട്ടാനകൾ ചരിയുന്നത് ഒഴിവാക്കാനുള്ള നടപടിക്ക് തുടക്കമായി

Last Updated:

കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം കാട്ടാനകളെ സംരക്ഷിക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 16 നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

പാലക്കാട്: ട്രെയിനിടിച്ച്‌ കാട്ടാനകള്‍ ചരിയുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് തുടക്കമായി. റെയില്‍വേയും (Railway) വനവകുപ്പും (Forest Department) കൈകോർത്താണ് നടപടികളുമായി മുന്നോട്ടുപോവുക. പാലക്കാട്- കോയമ്പത്തൂര്‍ റെയില്‍വേ ട്രാക്കില്‍ കാട്ടാനകള്‍ ട്രെയിനിടിച്ച്‌ ചരിയുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ആനകള്‍ക്ക് കടക്കാന്‍ രണ്ട് അടിപ്പാതകള്‍, ലെവല്‍ ക്രോസിംഗുകള്‍, റെയില്‍വേ ട്രാക്കുകളിലേക്ക് എളുപ്പത്തില്‍ പ്രവേശിപ്പിക്കുന്നതിനുള്ള എമര്‍ജസി റോഡ് എന്നിവ നിർമിക്കും.
കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം കാട്ടാനകളെ സംരക്ഷിക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 16 നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേയും വനവകുപ്പും സംയുക്തമായ നടപടിക്ക് തുടക്കമിട്ടത്. 2002നും 2021നും ഇടയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത് ബി ലൈനിലാണ്. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ചില പാസഞ്ചര്‍ ട്രെയിനുകള്‍ ബി ലൈനില്‍ നിന്ന് എ ലൈനിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം റെയില്‍വേ പരിഗണിക്കുന്നുണ്ട്.
advertisement
നവംബര്‍ 26ന് തമിഴ്നാട്ടിലെ നവക്കരക്കടുത്ത് ട്രെയിനിടിച്ച്‌ മൂന്ന് കാട്ടാനകളാണ് ചരിഞ്ഞത്. എട്ടിമടക്കും വാളയാര്‍ സ്റ്റേഷനുകള്‍ക്കും ഇടയില്‍ ബി ലൈനില്‍ രണ്ട് അടിപ്പാതകള്‍ നിർമിക്കാനുള്ള നിര്‍ദ്ദേശം 11 വര്‍ഷം മുൻപാണ് ഉയര്‍ന്നത്. തമിഴ്നാട് വനംവകുപ്പാണ് പദ്ധതിക്ക് പണം നല്‍കേണ്ടിയിരുന്നതെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ റെയില്‍വേ ചെലവ് വഹിക്കണമെന്ന് സമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നിർമാണം സ്തംഭിക്കുകയായിരുന്നു.
പ്രധാന നിർദേശങ്ങൾ ഇവ
- കാട്ടാനകള്‍ വരുന്ന പ്രദേശത്തെ സൗരോർജ തൂക്കൂവേലിയ്ക്ക് പുറമെ മനുഷ്യരും മൃഗങ്ങളും ട്രാക്ക് മുറിച്ച്‌ കടക്കുമ്പോള്‍ ട്രെയിന്‍ വരുമ്പോള്‍ ശബ്ദമുണ്ടാക്കി അടയുന്ന ലെവല്‍ ക്രോസിങ്ങ് നിർമിക്കുക.
advertisement
- വേഗനിയന്ത്രണം സംബന്ധിച്ച്‌ ലോക്കോ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കുന്നതിനുമായി റെയില്‍വേ ലൈനുകളുടെ തമിഴ്നാട് വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
- ട്രാക്കുകള്‍ക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാന്‍ ജിഎസ്എം അധിഷ്ഠിത അലേര്‍ട്ട് സംവിധാനങ്ങള്‍ സ്ഥാപിക്കുക.
- കാട്ടാനക്കൂട്ടങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി റാംപുകള്‍ക്ക് 50 മീറ്റര്‍ വീതിയുണ്ടാക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Safety of Elephants| ട്രെയിന്‍തട്ടി കാട്ടാനകൾ ചരിയുന്നത് ഒഴിവാക്കാനുള്ള നടപടിക്ക് തുടക്കമായി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement