TRENDING:

കൊച്ചിയിൽ 15കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും വിശദമായ മൊഴിയെടുക്കും

Last Updated:

ജനുവരി 15നാണ് ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി  ജീവനൊടുക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി തൃപ്പൂണിത്തുറയിൽ 15കാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ  ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുക്കും. തൃക്കാക്കര എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
News18
News18
advertisement

ജനുവരി 15നാണ് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ചാടി മിഹിർ അഹമ്മദ്  ജീവനൊടുക്കിയത്. സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. കുടുംബം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് പരാതിയിൽ പറയുന്നു. ചില വിദ്യാർത്ഥികളിൽ നിന്ന് മകൻ അതിക്രൂരമായ റാഗിങ്ങിന് ഇരയായതായും കുടുംബം ആരോപിക്കുന്നു.

തൃപ്പൂണിത്തറ ചോയ്സ് ടവറിൽ താമസിക്കുന്ന സിരിൻ-രചന ദമ്പതികളുടെ മകനാണ് മിഹിർ. ഫ്ലാറ്റിലെ 26-ാം നിലയിൽ നിന്ന് ചാടിയ മിഹിർ  മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ വീണ് തൽക്ഷണം മരിക്കുകയായിരുന്നു.തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഹിർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സ്കൂളിനെതിരെ വ്യാജപ്രചരണമാണ്  നടക്കുന്നെന്നും റാംഗിങ്ങിൽ പരാതി ലഭിച്ചിട്ടില്ലെന്നുമുള്ള  വിശദീകരണവുമായി ഗ്ലോബൽ പബ്ലിക്ക് സ്കൂൾ രംഗത്തെത്തി.  കൃത്യമായ തെളിവില്ലാതെ കുട്ടികൾക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നും ആരോപണം സാധൂകരിക്കുന്ന തെളിവ് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്നും വിശദീകരണക്കുറിപ്പിൽ സ്കൂൾ അധികൃതർ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വിശദീകരണ കുറിപ്പിൽ സ്കൂൾ അധികൃതർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ 15കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സ്കൂൾ അധികൃതരുടെയും സഹപാഠികളുടെയും വിശദമായ മൊഴിയെടുക്കും
Open in App
Home
Video
Impact Shorts
Web Stories