വഴിയാത്രക്കാരിയുടെ മൂന്നു പവന്റെ സ്വർണം ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഘത്തെ കീഴല്ലൂരിൽ നിന്ന് പിടികൂടിയത്. സംഘത്തിലെ ഒരാളെ പിടികൂടിയപ്പോൾ മറ്റൊരാൾ കാടിനുള്ളിലേക്ക് ഓടിക്കയറി.
ഇയാളെ പിടികൂടുന്നതിനായി നടത്തിയ തെരച്ചിലിലാണ് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കണ്ണബർ എകെജി ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2022 8:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയാത്രക്കാരിയുടെ മാല തട്ടിപ്പറിച്ച മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു