TRENDING:

വർക്കിങ് ചെയർമാൻ പൂന്തുറ സിറാജിനെ പിഡിപിയിൽ നിന്ന് പുറത്താക്കി; INL സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സൂചന

Last Updated:

ഐഎൻഎല്ലിൽ ചേർന്ന് തിരുവനന്തപുരം നഗരസഭ മാണിക്യവിളാകം വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയാകുമെന്നാണ് സൂചന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പിഡിപി വർക്കിങ് ചെയര്‍മാൻ പൂന്തുറ സിറാജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിന്‍റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍ നിന്ന് അറിയിച്ചു. പിഡിപി സംഘടനാ പ്രവര്‍ത്തന രംഗത്ത് നിർജീവമായിരിക്കുകയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി തീരുമാനം.
advertisement

Also Read-  സമവായമായില്ല; മലപ്പുറം പൊൻമുണ്ടത്ത് ഇത്തവണയും കോൺഗ്രസും ലീഗും പരസ്പരം മത്സരിക്കും

ഐഎൻഎല്ലിൽ ചേർന്ന് തിരുവനന്തപുരം നഗരസഭ മാണിക്യവിളാകം വാർഡിൽ ഇടതുമുന്നണി സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് പൂന്തുറ സിറാജ് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതിൽവെച്ച് പുതിയ പാർട്ടിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ പിഡിപി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷനാണിത്.

Also Read- മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു

advertisement

കേന്ദ്രസർക്കാരിനെതിരായ പൗരത്വ പ്രക്ഷോഭങ്ങളിലും മഅദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളിൽ പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്‍റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി വാർത്താകുറിപ്പില്‍ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിഡിപിയുടെ വര്‍ക്കിങ് ചെയര്‍മാനായിരുന്നെങ്കിലും സിറാജിന് 2019 ഡിസംബറില്‍ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. കീഴ്ഘടകങ്ങളിൽ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തെ പിന്നീട് നാമനിർദേശം ചെയ്യുകയായിരുന്നുവെന്നുമാണ് പിഡിപി സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനില്‍ക്കുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വർക്കിങ് ചെയർമാൻ പൂന്തുറ സിറാജിനെ പിഡിപിയിൽ നിന്ന് പുറത്താക്കി; INL സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories