മഹാരാഷ്ട്രയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികൾ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഒഴികെ മറ്റെല്ലാവരും മുംബൈയിൽ സ്ഥിരതാമസക്കാരായ മലയാളികളാണ്.
മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. നവി മുംബൈയിലെ വാശിയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലർ നദിയിലേക്ക് മറിയുകയായിരുന്നു. ട്രാവറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു.
പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഒഴികെ മറ്റെല്ലാവരും മുംബൈയിൽ സ്ഥിരതാമസക്കാരായ മലയാളികളാണ്.
തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ് പരിക്കേറ്റത്.
advertisement
പാലത്തിൽ നിന്ന് 50 അടി താഴ്ചയിലേക്കാണ് ട്രാവലർ മറിഞ്ഞത്. പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 14, 2020 1:49 PM IST