TRENDING:

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 1287 പേർ

Last Updated:

ഹർത്താൽ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റർ ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ ഇന്ന് സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. ഹർത്താൽ ആക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 1287 പേർ അറസ്റ്റിലായി. 834 പേര്‍ കരുതല്‍ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.
advertisement

കോഴിക്കോട് നഗരത്തിൽ അക്രമം നടത്തിയ കേസിൽ അഞ്ചുപേർ ഇന്ന് അറസ്റ്റിലായി. നടക്കാവ് പൊലീസ് മൂന്നുപേരെയും നല്ലളം ​പൊലീസ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. നടക്കാവിലെ ഹോട്ടൽ തകർത്തതും സിവിൽ സ്റ്റേഷനിൽ കെ എസ് ആർ ടി സി ബസ് അടിച്ചു തകർത്തതുമായ കേസുകളിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ചെലവൂർ കൊല്ലറയ്ക്കൽ വീട്ടിൽ മുഹമ്മദ് ബഷീർ, നടക്കാവ് നാലുകുടി പറമ്പിൽ ജംഷീർ, പുതിയകടവ് സജ്ന നിവാസിൽ ജംഷീർ എന്നിവരെയാണ് അറസ്റ്റിലായത്. നല്ലളത്ത് കെ.എസ്.ആർ.ടി.സി ബസ് ആക്രമിച്ച മാറാട് സ്വദേശികളായ മംഗലശ്ശേരി മുഹമ്മദ് ഹാതിം, അബ്ദുൽ ജാഫർ എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

advertisement

വടകര അടക്കത്തെരുവിൽ ഹർത്താൽ ദിനത്തിൽ ലോറിക്ക് കല്ലെറിഞ്ഞ ജില്ലാ സെക്രട്ടറി നിസാം പുത്തൂർ, പോപ്പുലർ ഫ്രണ്ട് ഏരിയ സെക്രട്ടറി നഫ്നാസ്, ഷൗക്കത്ത് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

Also Read- കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്; ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു

കോട്ടയത്തും അഞ്ച് പേർ അറസ്റ്റിലായി. കുറിച്ചിയിൽ ഹോട്ടലിന് കല്ലെറിഞ്ഞ തൃക്കൊടിത്താനം സ്വദേശി അഷ്കർ, ചങ്ങനാശേരി സ്വദേശി റിയാസ് വി റഷീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംക്രാന്തിയിൽ ലോട്ടറി കട അടിച്ചു തകർത്ത കേസിൽ പെരുമ്പായിക്കാട് സ്വദേശികളായ ഷൈജു ഹമീദ്, ഫെഫീഖ് റസാഖ്, വി.എസ്. ഷാനവാസ് എന്നിവരാണ് പിടിയിലായത്. ഇതോടെ ഹർത്താൽ ദിനത്തിൽ കോട്ടയത്തു നടന്ന സുപ്രധാന ആക്രമണ കേസുകളിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.

advertisement

Also Read- PFI ഹർത്താൽ ദിനത്തിൽ KSRTC ബസ്സിന് നേരെ കല്ലേറ്; വിവിധ ജില്ലകളിൽ കൂടുതൽ പേർ അറസ്റ്റിൽ

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി - 25, 52, 151
  • തിരുവനന്തപുരം റൂറല്‍ - 25, 132, 22
  • കൊല്ലം സിറ്റി - 27, 169, 13
  • കൊല്ലം റൂറല്‍ - 12, 85, 63
  • advertisement

  • പത്തനംതിട്ട - 15, 111, 2
  • ആലപ്പുഴ - 15,19, 71
  • കോട്ടയം - 28, 215, 77
  • ഇടുക്കി - 4, 16,3
  • എറണാകുളം സിറ്റി - 6, 5, 16
  • എറണാകുളം റൂറല്‍ - 17, 21, 22
  • തൃശൂര്‍ സിറ്റി - 10, 18, 14
  • തൃശൂര്‍ റൂറല്‍ - 9, 10, 10
  • പാലക്കാട് - 7, 46, 35
  • മലപ്പുറം - 34, 141, 128
  • advertisement

  • കോഴിക്കോട് സിറ്റി - 18, 26, 21
  • കോഴിക്കോട് റൂറല്‍ - 8,14, 23
  • വയനാട് - 5, 114, 19
  • കണ്ണൂര്‍ സിറ്റി - 26, 31, 101
  • കണ്ണൂര്‍ റൂറല്‍ - 7, 10, 9
  • കാസര്‍ഗോഡ് - 10, 52, 34

വയനാട്ടിലും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വയനാട് പനമരംആറാം മൈലിൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്ത കേസിലാണ് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കുണ്ടാല സ്വദേശികളായ അനസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോൺ പുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോൺപുരം മലയക്കുടി ഷംസുദീൻ (35) എന്നിവരാണ് പിടിയിലായത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആക്രമണം; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 1287 പേർ
Open in App
Home
Video
Impact Shorts
Web Stories