PFI ഹർത്താൽ ദിനത്തിൽ KSRTC ബസ്സിന് നേരെ കല്ലേറ്; വിവിധ ജില്ലകളിൽ കൂടുതൽ പേർ അറസ്റ്റിൽ

Last Updated:

വയനാട്ടിലും കോഴിക്കോടും പ്രവർത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞ് തകർത്ത കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളത്ത് രണ്ട് പിഎഫ്ഐ (PFI) പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതീം, അബ്ദുൾ ജാഫർ എന്നിവരെയാണ് നല്ലളം പൊലിസ് അറസ്റ്റു ചെയ്തത്.
വയനാട്ടിലും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. വയനാട് പനമരംആറാം മൈലിൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്ത കേസിലാണ് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. കുണ്ടാല സ്വദേശികളായ അനസ്, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം റയോൺ പുരം വടക്കേക്കുടി ഷിയാസ് (31) വല്ലം റയോൺപുരം മലയക്കുടി ഷംസുദീൻ (35) എന്നിവരാണ് പിടിയിലായത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.
advertisement
അതിനിടയിൽ പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ ആരോപണങ്ങൾ ഇഡി ഉന്നയിച്ചു. ഹാഥ്റസിൽ കലാപമുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചു. ഇതിനായി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനടക്കം നാലു പേർ നിയോഗിക്കപ്പെട്ടെന്നാണ് ഇ.ഡിയുടെ ആരോപണം. ഇവർക്ക് 1 കോടി 36 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നു.
ഡൽഹി കലാപത്തിലും പോപ്പുലർ ഫ്രണ്ടിന് പങ്കുളളതായി ഇ.ഡി കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വിദേശത്തു നിന്ന് പണമെത്തിയത് റൗഫ് ശെരീഫ് എന്ന പോപുലര്‍ ഫ്രണ്ട് നേതാവ് വഴിയാണെന്ന് ഇ.ഡി അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിച്ചെന്നും ഇ.ഡി ലഖ്നൗ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലുണ്ട്.
advertisement
അതേസമയം, കഴിഞ്ഞ ദിവസം റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 30 രാവിലെ 11 മണിവരെയാണ് കസ്റ്റഡി കാലാവധി. സുപ്രീകോടതി മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരിക്കണം പ്രതികളുടെ ചോദ്യം ചെയ്യലും അന്വേഷണവുമെന്ന് പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI ഹർത്താൽ ദിനത്തിൽ KSRTC ബസ്സിന് നേരെ കല്ലേറ്; വിവിധ ജില്ലകളിൽ കൂടുതൽ പേർ അറസ്റ്റിൽ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement