''ഇപ്പോൾ കോഴിക്കോട് എംവിആർ കാൻസർ സെന്ററിലാണ്. തോളിൽ കണ്ടെത്തിയ ട്യൂമർ ചികിത്സയിലാണ്. രണ്ടുമാസമായി ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും ജില്ലയിലെ തന്നെ രണ്ട് സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചു. ഒടുവിലാണ് ഇങ്ങോട്ട് വന്നത്. ട്യൂമർ അൽപം ഗുരുതരമാണ്. ഇപ്പോൾ ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന അവസ്ഥയിലല്ല. ഇമ്മ്യൂണൽ തെറാപ്പി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആറുമാസത്തെ കോഴ്സാണത്.
advertisement
രണ്ട് ഡോസ് മരുന്ന് വച്ച് ഒരുമാസം എടുക്കണം. അങ്ങനെ ആറുമാസം. രണ്ട് ലക്ഷത്തോളം രൂപ ഒരു ഡോസിന് ചെലവ് വരും. 24 ലക്ഷം രൂപയോളം മരുന്നിന് വേണം. പിന്നെ മരുന്ന്, താമസം അടക്കം 35 ലക്ഷത്തോളം രൂപ വേണം ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഉള്ളതെല്ലാം ഇതിനോടകം ചെലവഴിച്ച് തീർന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ദയവായി സഹായിക്കണം.''- പ്രഫുലാൽ വിഡിയോയിൽ പറയുന്നു.
തൃശൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളജിലെ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല; കലോത്സവം മാറ്റിവച്ചു
തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമ്പതോളം വിദ്യാർത്ഥികൾക്ക് രോഗലക്ഷണം ഉള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളജ് യൂണിയന്‍ കലോത്സവം മാറ്റിവെച്ചു.
കഴിഞ്ഞ 15ന് കോളേജിൽ ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഹോസ്റ്റലിലെ നിരവധി വിദ്യാർഥികൾക്ക് വയറിളക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഷിഗെല്ല സ്ഥിരീകരിച്ചതോടെ കോളേജിൽ നടന്ന് വന്ന കലോത്സവം മാറ്റി വെച്ചതായി കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് വയറിളക്കം ഉണ്ടായതിനെ തുടർന്ന് കോളേജിന് സമീപമുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചിലർ പരിശോധന നടത്തിയിരുന്നു. രോഗലക്ഷണമുള്ളവർ പരിശോധനക്ക് വിധേയരാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വെള്ളത്തിലൂടെയും പഴകിയ ഭക്ഷണ പദാർഥങ്ങളിലൂടെയുമാണ് ഷിഗല്ലോസിസ് ബാക്ടീരിയ പടരുന്നത്. ഷിഗെല്ലയുടെ പ്രധാന രോഗലക്ഷണം വയറിളക്കമാണ്. എന്നാൽ സാധാരണ ഉണ്ടാകുന്ന വയറിളക്കത്തെക്കാൾ ഗുരുതരമായിരിക്കും ഇതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് രോഗം ബാധിച്ചാൽ മരണസാധ്യതയും ഉണ്ടെന്നാണ് മുന്നറിയിപ്പ്.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലായി 950 വിദ്യാര്‍ത്ഥികളാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
രോഗ ലക്ഷണങ്ങളുള്ളവര്‍ വേഗത്തില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കോളേജിലെ കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. തൊട്ടടുത്ത ഭക്ഷണ ശാലകളിലും പരിശോധന നടത്തുന്നുണ്ട്. എവിടെ നിന്നാണ് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.