കായംകുളത്തെ എം എൽ എ യും ഏരിയാ കമ്മിറ്റിയും തമ്മിലുള്ള പുത്തൻ വിവാദങ്ങൾക്ക് കാരണമായത് ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട മുട്ടേൽ പാലത്തിന്റെ ഉത്ഘാടനത്തെ സംബന്ധിച്ച പോസ്റ്ററാണ്. You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] സ്ഥലം എം എൽ എ പ്രതിഭയെ ഒഴിവാക്കിയ ചിത്രത്തിന് എതിരെ നിരവധി സൈബർ സഖാക്കൾ പ്രതിഷേധവുമായി എത്തി. പോര് രൂക്ഷമായതോടെ പോസ്റ്റ് നീക്കം ചെയ്തെന്ന് മാത്രമല്ല പ്രതിഭയെ കൂടി ചേർത്തു കൊണ്ട് പുത്തൻ പോസ്റ്റും പ്രത്യക്ഷപ്പെട്ടു.
advertisement
സീറ്റ് മോഹികളായവരാണ് എം എൽ എയെ ഒഴിവാക്കിയത് എന്നായിരുന്നു പ്രധാന ആരോപണം. ഇതിനു മുമ്പും പ്രതിഭയും കായംകുളത്തെ ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ പരസ്യമായ സൈബർ യുദ്ധം നടന്നിട്ടുണ്ട്. ഇത്തവണ പാലത്തിന്റെ ചിത്രം മാത്രം പോസ്റ്റ് ചെയ്ത് എംഎൽഎ നിശബ്ദമാകുകയാണ് ചെയ്തത്. പ്രതിഭയെ വീണ്ടും കായം കുളത്ത് മത്സരിപ്പിക്കാതിരിക്കുന്നതിനായി ഏരിയ നേത്യത്വത്തിന്റെ നീക്കം ശക്തമായി നടക്കുന്നതിനിടയിലാണ് പുത്തൻ വിവാദം.