TRENDING:

ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന പ്രയാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി; ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
advertisement

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നത്.

ശബരിമലക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം സമാനമായ ഹര്‍ജി പരിഗണിച്ചപ്പോള്‍ പൊലീസിന്റെ സ്വാഭാവിക നടപടിയാണെന്നും പാസ് ഏര്‍പ്പെടുത്തുന്നത് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ലംഘനമല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിരുന്നു.

advertisement

ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നിരവധി പേര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന പ്രയാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും