ശബരിമല: ജനുവരി 22ന് തുറന്ന കോടതിയിൽ വാദം; നിലവിലെ വിധിയ്ക്ക് സ്റ്റേ ഇല്ല
ശബരിമല: ജനുവരി 22ന് തുറന്ന കോടതിയിൽ വാദം; നിലവിലെ വിധിയ്ക്ക് സ്റ്റേ ഇല്ല
Last Updated :
Share this:
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന വിധി പുന:പരിശോധിക്കണം എന്ന അപേക്ഷകളില്‍ സുപ്രീംകോടതി തുറന്നകോടതിയില്‍ വാദം കേള്‍ക്കും. എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യുന്നില്ലെന്ന് അറിയിച്ചാണ് ഭരണഘടനാബെഞ്ചിന്റെ ഉത്തരവ്. ജനുവരി 22ന് ആയിരിക്കും വാദം. ഹർജികളിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസ് അയച്ചിട്ടില്ല.
ശബരിമല വിധിക്ക് എതിരായ 49 പുനഃപരിശോധന ഹർജികൾ ചേംബറിൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ സുപ്രധാന തീരുമാനം. പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും അടക്കം മുഴുവൻ ഹർജികളും ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ അപേക്ഷ അംഗീകരിച്ചാണ് നടപടി. ഉചിതമായ ബെഞ്ചിന് മുൻപാകെ കേസ് ലിസ്റ്റ് ചെയ്യാനാണ് ഉത്തരവ്. പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചു സെപ്റ്റംബർ 28ന് ഇറക്കിയ വിധിക്ക് സ്റ്റേ ഇല്ലെന്നു ഉത്തരവിൽ എടുത്തു പറഞ്ഞിട്ടുണ്ട്. തുറന്ന കോടതിയിൽ വാദം കേൾക്കാനുള്ള അപേക്ഷ അംഗീകരിച്ച കോടതി ഹർജികളിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടില്ല.
ഇതോടെ രണ്ടു സാധ്യകളാണ് ഉള്ളതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു...
തുറന്ന കോടതിയിൽ വാദം കേട്ട് എല്ലാ ഹർജികളും തള്ളാം. അല്ലെങ്കിൽ വിധിയിൽ പിഴവുണ്ടെന്ന് വിലയിരുത്തി തുടർ നടപടികളുമായി മുന്നോട്ട് പോകാം. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യാം. രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാല് റിട്ട് ഹര്‍ജികള്‍ പരിഗണിച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടനാബെഞ്ചിന്റെ തീരുമാനത്തിനു ശേഷം പരിഗണിക്കാം എന്നു കാണിച്ചാണ് മാറ്റിയത്. ഈ റിട്ട് ഹർജികളിലും ഇനി പുനപരിശോധനാ അപേക്ഷയ്ക്കൊപ്പം വാദംകേൾക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.