Also Read- ഇന്ത്യയിലെ ആദ്യത്തെ ഓസ്കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു
ഷെൽമി പൗലോസ് ജോലിക്ക് പോകാനായി സ്വകാര്യ ബസിൽ കയറുമ്പോഴാണ് അപകടം സംഭവിച്ചത്. ബസിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ ചവിട്ടുപടി ഭാഗത്ത് നിന്ന് ഇടിയുടെ ആഘാതത്തിൽ ഷെൽമി റോഡരികിലേക്കു തെറിച്ചു വീണു. ഷെൽമിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഭർത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിർവശത്ത് നിൽക്കുകയായിരുന്നു.
Also Read- കൊല്ലത്ത് കൃഷിയിടത്തിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് കൈവിരലുകൾ നഷ്ടമായി
advertisement
എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ആന്ധ്രയിൽ നിന്ന് ചെമ്മീൻ കയറ്റിവന്ന ലോറിയാണ് ബസിന്റെ പിന്നിൽ ഇടിച്ചത്. ചന്തിരൂരിലെ വാടക വീട്ടിലായിരുന്നു ഭർത്താവിനൊപ്പം ഷെൽമി താമസിച്ചിരുന്നത്. ആറുവർഷംമുൻപാണ് ഷെൽമി ലേക്‌ഷോർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ.