Bhanu Athaiya passes away| ഇന്ത്യയിലെ ആദ്യത്തെ ഓസ്കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു
Bhanu Athaiya passes away| ഇന്ത്യയിലെ ആദ്യത്തെ ഓസ്കര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു
Bhanu Athaiya passes away| വിഖ്യാത ചിത്രം 'ഗാന്ധി'യിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിനെ തേടി ഓസ്കാർ എത്തിയത്
Bhanu Athaiya
Last Updated :
Share this:
ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര്‍ പുരസ്കാരമെത്തിച്ച ഭാനു അതയ്യ അന്തരിച്ചു. മികച്ച വസ്ത്രാലങ്കാരത്തിലൂടെയാണ് കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അതയ്യ രാജ്യത്തെ ആദ്യ ഓസ്‌കാര്‍ ജേതാവായത്. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 91 വയസായിരുന്നു.
അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1983ൽ വിഖ്യാത ചിത്രം 'ഗാന്ധി'യിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിനെ തേടി ഓസ്കാർ എത്തിയത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ഭാനു 1956ൽ ഗുരുദത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സി.ഐ.ഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു കോസ്റ്റ്യൂം ഡിസൈനറായി കരിയർ ആരംഭിച്ചത്.
റിച്ചാർഡ് ആറ്റെൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ ജോൺ മോളോയ്ക്കൊപ്പമാണ് മികച്ച കോസ്റ്റ്യൂം ഡിസൈനുള്ള പുരസ്കാരം ഭാനു സ്വന്തമാക്കിയത്. 100 ലേറെ ചിത്രങ്ങളുടെ ഭാഗമായ ഭാനു ലെകിൻ (1990 ), ലഗാൻ ( 2001) എന്നീ ചിത്രങ്ങളിലൂടെ രണ്ട് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.