ദർശനയെ പുഴയിൽ നിന്ന് രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. ദക്ഷയുടെ മൃതദേഹം നാല് ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്. ദർശനയുടെ ഭർത്താവും കുടുംബവും മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി വീട്ടുകാർ ആരോപിക്കുന്നു. മരിക്കുമ്പോൾ ദർശന നാല് മാസം ഗർഭിണിയായിരുന്നു. ഗർഭഛിദ്രത്തിന് ഭർതൃവീട്ടുകാർ നിർബന്ധിച്ചതോടെയാണ് ജീവനൊടുക്കയതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
Also Read- നാല് ദിവസത്തിനു ശേഷം ദക്ഷയുടെ മൃതദേഹം കണ്ടെത്തി; നൊമ്പരമായി ദർശനയും മകൾ ദക്ഷയും
മുമ്പ് രണ്ട് തവണ ദർശനയെ ഭർത്താവ് ഓംപ്രകാശ് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയിരുന്നു. നാല് മാസം ഗർഭിണിയായിരിക്കേ വീണ്ടും നിർബന്ധിച്ചതോടെയാണ് ആത്മഹത്യ ചെയ്തത്. ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മര്‍ദ്ദിച്ചിരുന്നതായി സഹോദരി ആരോപിച്ചു. ദർശനയെ ഓംപ്രകാശ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന് തെളിവായി ഓഡിയോ റെക്കോർഡും കുടുംബം പുറത്തുവിട്ടു.
advertisement
പുഴയിൽ ചാടുന്നതിനു മുമ്പ് ദർശന വിഷം കഴിച്ചിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).