ടിന്റു ആലുവ നഗരസഭാ കൗൺസിലിലും വിഷയം അവതരിപ്പിച്ചു. നഗരസഭയും പാലം അടയ്ക്കണമെന്ന വിഷയം പാസാക്കി.പാലത്തിന് ഇരുവശവും ജനവാസ മേഖലകളാണ് . സാമൂഹ്യവിരുദ്ധരുടെ ശല്യം ഇവരുടെ സ്വസ്ഥജീവിതത്തെ ബാധിച്ചിരുന്നു.പരാതികൾ ഏറിയതോടെയാണ് ഒരു ലക്ഷം രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് അക്വഡേറ്റിന് ഗേറ്റ് സ്ഥാപിച്ചത്.പ്രവേശന കവാടത്തിലും നടവഴിയിലുമാണ് ഗേറ്റുകൾ സ്ഥാപിച്ചത്. താക്കോലുകൾ ഇറിഗേഷൻ വകുപ്പ് സൂക്ഷിക്കും
പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
August 18, 2024 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കമിതാക്കളുടെയും ,ലഹരി മാഫിയയുടെയും പ്രവാഹം ; ഒടുവിൽ 'പ്രേമം പാലം' ലോക്കായി