റെയ്ഡ് തുടങ്ങി ആദ്യ ദിവസം ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ഐ ഫോൺ നശിപ്പിക്കാൻ വൈദികൻ ശ്രമിച്ചു. സഭാ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരന്നു. ഇതു പരിശോധിക്കുന്നതിനിടെ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്റൂമിലേക്ക് ഓടി. എന്നാൽ പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ഫോൺ ഫ്ലഷ് ചെയ്യാനുള്ള ശ്രമം തടഞ്ഞു. എന്നാൽ ഇതിനിടെ ഫോൺ തറയിൽ എറിഞ്ഞ് തകർത്തിരുന്നു. ഇത് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇതിനിടെ ഒരു പെന്‍ഡ്രൈവ് തകർക്കാനുള്ള ജീവനക്കാരിയുടെ ശ്രമവും ഉദ്യോഗസ്ഥർ തടഞ്ഞു.
advertisement
വിദേശത്ത് നിന്നും ചാരിറ്റിക്കായി ലഭിച്ച പണം റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രെഷന്‍ മേഖലകളിലേക്ക് വകമാറ്റിയെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ബിലിവേഴ്സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇവരെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
അനധികൃത പണമിടപാട് കണ്ടെത്തിയതിനെ തുടർന്ന് ബിലിവേഴ്സിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ 20016ല്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ വ്യാപകമായി ട്രസ്റ്റുകൾ വാങ്ങിക്കൂട്ടിയാണ് ഇടപാടുകൾ നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.