ബൈപ്പാസിന്റെ പേരിൽ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയപ്പോര് നടന്നു വരികയാണ്.ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെ ഈ നടപടി വിവാദത്തിലായി.ബൈപ്പാസ് എത്രയും വേഗം ജനങ്ങൾക്കായി തുറന്നു കൊടുത്തില്ലെങ്കിൽ ജനകീയ ഉദ്ഘാടനം സംഘടിപ്പിക്കുമെന്നായിരുന്നു ഇവർ അറിയിച്ചത്.
Also Read-കൊല്ലം 40 കഴിഞ്ഞു; കൊല്ലം ബൈപ്പാസിന്റെ വഴിമുടക്കി പിതൃത്വ തർക്കം
advertisement
പ്രധാനമന്ത്രിയെ ഒഴിവാക്കി ഉദ്ഘാടന ചടങ്ങ് നടത്തുന്നതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ജനുവരി പകുതിയോടെ കൊല്ലത്തെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നിർവഹിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇങ്ങനെ രാഷ്ട്രീയ അവകാശവാദങ്ങള്‍ തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വ്യക്തമായിരിക്കുന്നത്.
ജനുവരി 15 ന് ബൈപ്പാസ് ഉദ്ഘാടന ചടങ്ങുകള്‍ നിർവഹിച്ച ശേഷം കൊല്ലത്ത് നടക്കുന്ന ബിജെപി മഹാറാലിയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.