TRENDING:

വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണം; ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് സമരം

Last Updated:

വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചു രൂപയെങ്കിലും ആക്കണമെന്നാണ് ആവശ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ്സുടമ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം.
advertisement

വിദ്യാർഥികളുടെ ബസ് ചാർജ് അഞ്ചു രൂപയെങ്കിലും ആക്കണം. വിദ്യാർത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏർപ്പെടുത്തണമെന്നും നിലവിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

Also Read- പൊതുവിദ്യാലയങ്ങൾ മുഖം മിനുക്കുന്നു; പുതിയതായി 97 കെട്ടിടങ്ങളും മൂന്ന് റ്റിങ്കറിങ് ലാബുകളും

140 കിലോമീറ്റർ കൂടുതൽ സർവീസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകൾ പിൻവലിക്കണം, ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാൻ അനുവദിക്കണം, തുടങ്ങിയവയവാണ് പ്രധാന ആവശ്യങ്ങൾ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കേയാണ് വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റിയാണ് സമര പ്രഖ്യാപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണം; ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് സമരം
Open in App
Home
Video
Impact Shorts
Web Stories