TRENDING:

എംഎസ്എഫ് വനിതാവിഭാഗത്തിൽ പൊട്ടിത്തെറി; സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ച് ഹരിത

Last Updated:

മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും സ്വാദിഖലി തങ്ങളുടെയും നിര്‍ദേശപ്രകാരമാണ് മലപ്പുറത്ത് പുതിയ കമ്മിറ്റിയെ തീരുമാനിച്ചതെന്നാണ് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്ക് എം എസ് എഫ് നേതൃത്വം നല്‍കുന്ന മറുപടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: എം എസ് എഫ് വനിതാവിഭാഗമായ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചതിനെച്ചൊല്ലി സംഘടനയില്‍ പൊട്ടിത്തെറി. എം എസ് എഫ് തീരുമാനം അംഗീകരിക്കാനാവില്ലെന്നും മലപ്പുറത്ത് പഴയ കമ്മിറ്റി തന്നെ തുടരുമെന്നും ഹരിത സംസ്ഥാന കമ്മിറ്റി പ്രസ്താവനയിറക്കി. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹരിതയുടെ പുതിയ കമ്മിറ്റിയുടെ മൂന്ന് ഭാരവാഹികള്‍ രാജി വെച്ചു.
Haritha
Haritha
advertisement

കെ തഹാനി പ്രസിഡന്റായും എം പി സിഫ് വ ജനറല്‍ സെക്രട്ടറിയായും സഫാന ഷംന ട്രറഷററായുമാണ് മലപ്പുറം ജില്ലാ ഹരിതക്ക് പുതിയ കമ്മിറ്റി വന്നത്. തീരുമാനം മലപ്പുറം ജില്ലാ എം എസ് എഫ് ഫേസ്ബുക്കിലൂടെ ഔദ്യോഗികമായി അറിയിച്ചു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉദ്ഘാടനം ചെയ്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമുണ്ടാത്.

തൊട്ടു പിന്നാലെ ഹരിത സംസ്ഥാന കമ്മിറ്റിയുടെ വിയോജിപ്പ് പ്രസ്താവനയായി എത്തി. പുതിയ കമ്മിറ്റിക്ക് ഹരിതയുമായി യാതൊരു ബന്ധവുമില്ല, മലപ്പുറത്ത് പഴയ കമ്മിറ്റി തുടരുമെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.

advertisement

ഉമ്മവെച്ചും താലോലിച്ചും മിലിന്ദ് സോമനും അങ്കിതയും; പ്രണയചിത്രങ്ങൾ കാണാം

'എം എസ് എഫിന്റെ ജില്ലാ കമ്മിറ്റിയുമായി ആശയ വിനിമയം നടത്തിയ ശേഷം ഹരിതയുടെ ജില്ലാ കമ്മിറ്റി ഭാരവാഹികളെ ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കുകയാണ് കീഴ് വഴക്കം. മേല്‍കീഴ് വഴക്കത്തിന് വിരുദ്ധമായി ചിലര്‍ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി എന്ന പേരില്‍ ഒരു സംഘം ആളുകളെ പ്രഖ്യാപിച്ചതായി കാണുന്നു. പ്രസ്തുത സംഘത്തിന് ഹരിതയുമായി യാതൊരു ബന്ധവുമില്ലെന്നും, 2018 ല്‍ തെരഞ്ഞെടുക്കപ്പെട്ട നജ്വ ഹനീന പ്രസിഡന്റ്, എം ഷിഫ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവില്‍ പ്രാബല്യത്തിലുള്ള ഹരിതയുടെ ഔദ്യോഗികമായ മലപ്പുറം ജില്ലാ കമ്മിറ്റി എന്നും ഇതിനാല്‍ അറിയിക്കുന്നു.

advertisement

ഇന്നേവരെ ഹരിതയുടെ ഒരു യോഗത്തിനു പോലും പങ്കെടുക്കാത്ത, മറ്റൊരു സംഘടനയില്‍ പ്രവര്‍ത്തിച്ചു പോരുന്ന, എം എസ്. എഫിന്റെ പ്രായപരിധി കഴിഞ്ഞ, ചിലയാളുകള്‍ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ആണെന്ന വ്യാജേന നടിച്ചും പെരുമാറിയും വരുന്നതില്‍ പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.' - ഇതാണ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന. കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ഇന്നലെ പ്രസ്താവന പോസ്റ്റു ചെയ്യുകയും ചെയ്തു. പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തുവെന്ന എം എസ് എഫ് പോസ്റ്റിനും ഹരിതയുടെ പോസ്റ്റിനും പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനമാണ് കമന്റായി ഉന്നയിക്കുന്നത്.

advertisement

ഹൃദയാഘാതത്തെ തുടർന്ന് പത്തുമാസം മുമ്പ് കോമയിലായ യുവതി ബോധം ലഭിച്ചപ്പോൾ ഒരു പെൺകുഞ്ഞിന്റെ അമ്മയായി

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പഠിക്കുന്ന കോളജിലെ അധ്യാപികയാണ് മലപ്പുറത്തെ പുതിയ ഹരിത പ്രസിഡന്റെന്നും ഇന്റേണല്‍ മാര്‍ക്ക് തരപ്പെടുത്താനാണ് പുതിയ നിയമനമെന്നും കമന്റില്‍ വിമര്‍ശിക്കുന്നു. മലപ്പുറത്തെ നേതാക്കന്‍മാരെല്ലാം പിന്‍വാതിലിലൂടെയാണ് കയറുന്നതെന്ന ചോദ്യവും കമന്റായുണ്ട്. സംഘടനക്കുള്ളില്‍ വിവാദം മുറുകിയിട്ടും മണിക്കൂറുകളോളം രണ്ട് എഫ് ബി പോസ്‌ററുകളും പിന്‍വലിക്കപ്പെട്ടുമില്ല.

advertisement

ഇതിനിടെ എം എസ് എഫ് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പുതിയ കമ്മിറ്റിയിലെ വൈസ് പ്രസിഡന്റുമാരായ ഫാത്തിമ ലമീസ്, ബുഷ്‌റ ഇ.കെ, ഫര്‍സാന എന്നിവര്‍ രാജിവെച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തെന്നല പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചയാളാണ് പുതിയ കമ്മിറ്റിയിലെ പ്രസിഡണ്ട് എം.പി സഫ് വ.

മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും സ്വാദിഖലി തങ്ങളുടെയും നിര്‍ദേശപ്രകാരമാണ് മലപ്പുറത്ത് പുതിയ കമ്മിറ്റിയെ തീരുമാനിച്ചതെന്നാണ് പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ക്ക് എം എസ് എഫ് നേതൃത്വം നല്‍കുന്ന മറുപടി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ ഹരിത സംസ്ഥാന നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് നേരത്തെ വിവാദമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എംഎസ്എഫ് വനിതാവിഭാഗത്തിൽ പൊട്ടിത്തെറി; സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനത്തെ പരസ്യമായി വെല്ലുവിളിച്ച് ഹരിത
Open in App
Home
Video
Impact Shorts
Web Stories