ഹൃദയാഘാതത്താൽ കോമയിലായ യുവതി പെൺകുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത് പത്തുമാസം കഴിഞ്ഞ് ബോധം വന്നപ്പോൾ

Last Updated:

ഏറ്റവും സുഖകരമായ അവസ്ഥയിൽ വീട്ടിലേക്ക് പോകാൻ ഭാര്യയും മകളും അർഹരാണെന്നും സുസി പറഞ്ഞു

Cristina Rosi
Cristina Rosi
പത്തുമാസം മുമ്പ് കോമയിലായ  സ്ത്രീ ഒരു പെൺകുഞ്ഞിന്റെ അമ്മയായെന്ന് തിരിച്ചറിഞ്ഞത് അടുത്തിടെ . ഇറ്റലിയിലെ ടസ്കാനിയിലെ മോണ്ടെ സാൻ സവിനോ സ്വദേശിയായ 37കാരിയായ ക്രിസ്റ്റീന റോസി കഴിഞ്ഞവർഷം ജൂലൈയിൽ ഹൃദയാഘാതത്തെ തുടർന്ന് കോമയിലാകുമ്പോൾ ഏഴുമാസം ഗർഭിണിയായിരുന്നു.
തുടർന്ന് ഡോക്ടർമാർ അടിയന്തിരമായി സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും റോസി കോമ അവസ്ഥയിൽ തുടരുകയുമായിരുന്നു. ഇപ്പോൾ പത്തു മാസത്തെ കോമ അവസ്ഥയ്ക്ക് ശേഷം റോസിക്ക് ബോധം തിരികെ ലഭിച്ചിരിക്കുകയാണ്. റോസിയുടെ ഭർത്താവ് ഗബ്രിയേലെ സുസിക്ക് ഇപ്പോഴാണ് തങ്ങളുടെ സന്തോഷം ശരിക്കും ആസ്വദിക്കാൻ കഴിയുന്നത്. കാരണം, അത്രക്കും വലിയ ദുരിതകാലമായിരുന്നു കടന്നു പോയത്. കോമയിൽ നിന്ന് ഉണർന്നതിനു ശേഷം റോസി ആദ്യമായി പറഞ്ഞത് 'മമ്മ' എന്ന വാക്കായിരുന്നെന്നും സുസി പറഞ്ഞു,
advertisement
'വളരെയധികം നാളുകൾക്ക് ശേഷം ഇത് സന്തോഷകരമായ കാര്യമാണ്. ക്രിസ്റ്റീന അവരുടെ ആദ്യത്തെ വാക്ക് പറഞ്ഞെന്ന് അവരുടെ റൂമിൽ ഉണ്ടായിരുന്ന ഡോക്ടർമാർ സ്ഥിരീകരിച്ചു' - ഇറ്റാലിയൻ പത്രമായ ലാ നാസിയോണിനോട് ഭർത്താവായ സുസി പറഞ്ഞു. ഇപ്പോൾ അവരെ ഓസ്ട്രിയയിലെ ഒരു ക്ലിനിക്കിലേക്ക് മാറ്റി. അവിടെ 24 മണിക്കൂർ പ്രത്യേക പരിചരണം ലഭിക്കുകയും സുഖം പ്രാപിക്കുന്നതിന് അനുസരിച്ച് ഒരു ന്യൂറോളജിക്കൽ റിഹാബിലിറ്റേഷൻ പരിപാടിക്ക് വിധേയമാക്കുകയും ചെയ്യും.
advertisement
ഭാര്യയെ സ്വയം ശ്വസിക്കാൻ അനുവദിക്കുന്നതിന്റെ ഭാഗമായി ട്രാക്കിയോസ്റ്റമി ട്യൂബ് ആശുപത്രി അധികൃതർ നീക്കം ചെയ്തതായും സുസി വ്യക്തമാക്കി. ഇപ്പോൾ ഭാര്യ സ്വയം ശ്വസിക്കുന്നുണ്ടെന്നും ആഹാരം ഇറക്കുന്നുണ്ടെന്നും സുസി വ്യക്തമാക്കി. ഇപ്പോഴത്തെ ആരോഗ്യനിലയിലെ പുരോഗതി കണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങൾ അവൾ കടന്നുപോയ അവസ്ഥകളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു അത്ഭുതം പോലെ തോന്നുകയാണെന്നും സുസി പറഞ്ഞു.
advertisement
തീവ്രമായ ഫിസിയോതെറാപ്പി സെഷനുകളിലൂടെ കടന്നുപോകുന്ന റോസിയുടെ ചികിത്സാച്ചെലവ് ഭർത്താവ് സജ്ജീകരിച്ച ഗോഫണ്ട്മി പേജിലൂടെ സ്വരൂപിക്കുന്ന പണത്തിലൂടെയാണ്. ഇതുവരെ ഏകദേശം ഒരു കോടി 60 ലക്ഷം ഇന്ത്യൻ രൂപയാണ് (£155,176 ) ലഭിച്ചത്. ഭാര്യയെ വിദേശത്തേക്ക് കൊണ്ടു പോയി വിദഗ്ദ ചികിത്സ ലഭ്യമാക്കുന്ന സാഹചര്യത്തിൽ ഏകദേശം രണ്ടുകോടി അറുപത്തിയാറു ലക്ഷം രൂപ (£257,808) സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്.
advertisement
ഏറ്റവും സുഖകരമായ അവസ്ഥയിൽ വീട്ടിലേക്ക് പോകാൻ ഭാര്യയും മകളും അർഹരാണെന്നും സുസി പറഞ്ഞു.
സംഭാവന വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമവുമായി ബന്ധപ്പെട്ട് മോണ്ടെ സാൻ സവിനോ മേയറായ മാർഗരിറ്റ സ്കാർപെല്ലിനി കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ ഇങ്ങനെ എഴുതി: 'സംഭാവനകൾ കൂടാതെ, ക്രിസ്റ്റീനയുടെ കഥ കഴിയുന്നത്ര ആളുകളിൽ നിന്ന് കഴിയുന്നത്ര ആളുകളിലേക്ക് വേഗത്തിൽ എത്തിച്ചേരേണ്ടത് പ്രധാനമാണ്'
മലയാളം വാർത്തകൾ/ വാർത്ത/Life/
ഹൃദയാഘാതത്താൽ കോമയിലായ യുവതി പെൺകുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത് പത്തുമാസം കഴിഞ്ഞ് ബോധം വന്നപ്പോൾ
Next Article
advertisement
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
  • മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ 83-ാം വയസ്സിൽ അന്തരിച്ചു.

  • ശ്വാസകോശ അണുബാധയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായും ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയുമായും പ്രവർത്തിച്ചു.

View All
advertisement