തിരുവനന്തപുരം: പ്രമുഖ ശിൽപി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ സാബു ജോസഫ് അന്തരിച്ചു.77 വയസായിരുന്നു.തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്. സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മ ചെറിയാന്റെയും റോസമ്മ പുന്നൂസിൻ്റെയും സഹോദരപുത്രനാണ് സാബു ജോസഫ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലു ജോർജ് സഹോദരനാണ്. ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ. മക്കൾ: ആൻ ട്രീസ അൽഫോൻസ് (യുകെ), റോസ്മേരി അന്റണി (സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്‌സി, തൃശൂർ). മരുമക്കൾ: പ്രവീൺ അൽഫോൻസ് ജോൺ പിട്ടാപ്പള്ളി, ആൻ്റണി ജോസ് കോണിക്കര. സംസ്‌കാരം പിന്നീട്
advertisement
കോട്ടയം ബേക്കർ ജംഗ്ഷനിലെ പി. ടി. ചാക്കോയുടെ പ്രതിമ, തിരുവനന്തപുരത്തെ അക്കമ്മ ചെറിയാൻ്റെ പ്രതിമ, കോട്ടയം രൂപതയിലെ മുൻ ബിഷപ് തോമസ് തറയിൽ, സി. കേശവൻ, എം. എൻ ഗോവിന്ദൻ നായർ, ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മ, റവ. ബഞ്ചമിൻ് ബെയിലി, രാമപുരത്തെ തേവർ പറമ്പിൽ കുഞ്ഞച്ചൻ, പാറേമാക്കൽ മാർ തോമസ് ഗോവർണ്ണോദർ, കോട്ടക്കൽ ആര്യ വൈദൃശാല വൈദ്യരത്‌നം പി. എസ് വാര്യർ, ഒളശ്ശ ഓ സി തോമസ്, കട്ടക്കയം ചെറിയാൻ മാപ്പിള, സിനിമ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോ, കാത്തിരപ്പള്ളി എ. കെ. ജെ. എം . സ്കൂളിലെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള എന്നിവരുടെ പ്രതിമകൾ സാബു ജോസഫ് നിർമിച്ചതാണ്.
