നിലവിൽ യാഥാർഥ പ്രമാണത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി വർഷം ഒമ്പത് ലക്ഷം പേരാണ് ഓഫീസുകളിൽ കയറിയിറങ്ങിയിരുന്നത്. അപേക്ഷ നൽകാൻ ഇടനിലക്കാരുടെ സഹായം തേടേണ്ട അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ഓൺലൈനിൽ ആധാരം ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിവാകും.
പോക്കുവരവിന്‍റെ ഭാഗമായി സ്കാൻ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ആധാരങ്ങളാണ് ഓൺലൈനിൽ ലഭ്യമാക്കുന്നത്. ഇതോടെ ആധാരമെഴുത്തുകാരിൽനിന്ന് പ്രമാണത്തിന്‍റെ പകർപ്പ് വാങ്ങി സൂക്ഷിക്കുന്ന രീതിയും അവസാനിപ്പിച്ചു. അസൽ ആധാരം തന്നെയായിരിക്കും സ്കാൻ ചെയ്തു സൂക്ഷിക്കുക. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയതോടെ ആധാരമെഴുത്തുകാർ നൽകുന്ന ഫയൽ കോപ്പികൾ സ്വീകരിക്കേണ്ടെന്നും സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 29, 2019 11:46 AM IST
