'അസംഘടിതര്‍' എന്ന ചിത്രം ചലച്ചിത്രമേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ചാണ് കുഞ്ഞില പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എ കെ.കെ രമയെ പിന്തുണച്ചുകൊണ്ടും കുഞ്ഞില മുദ്രാവാക്യം മുഴക്കിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂര്‍വം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.
advertisement
സംവിധായകന്‍ ജിയോ ബേബി അവതരിപ്പിച്ച 'ഫ്രീഡം ഫൈറ്റ്' ആന്തോളജിയിലെ സിനിമയായിരുന്നു അസംഘടിതര്‍. കോഴിക്കോട് മിഠായിത്തെരുവിലെ സ്ത്രീതൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടിയുളള പോരാട്ടത്തിന്റെ കഥപറഞ്ഞ ചിത്രത്തിന് വലിയ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ലഭിച്ചിരുന്നു.
ചിത്രം അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് അയച്ച വാട്‌സ്ആപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം നേരത്തെ കുഞ്ഞില ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
