'ആക്ഷേപിക്കാനാണെങ്കില്‍ പണ്ടേ ആക്ഷേപിക്കേണ്ടതാണ്; തെറ്റൊന്നും പറഞ്ഞിട്ടില്ല': വിശദീകരണവുമായി എംഎം മണി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ ഒരു വര്‍ഷമായി കെ.കെ. രമ മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്. സര്‍ക്കാരിനേയും ആക്ഷേപിക്കുകയാണ്.
ഇടുക്കി: കെകെ രമയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി എംഎം മണി. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. നിയമസഭയില്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ എന്നും കാര്യങ്ങള്‍ പറയുക എന്നത് തന്റെ ചുമതലയാണെന്നും മണി പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി കെ.കെ. രമ മുഖ്യമന്ത്രിയേയും എല്‍.ഡി.എഫ്. സര്‍ക്കാരിനേയും ആക്ഷേപിക്കുകയാണ്. നേരത്തെത്തന്നെ കരുതിക്കൂട്ടി ഇത്തരത്തില്‍ അവര്‍ക്കെതിരെ സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ പറഞ്ഞ് പൂര്‍ത്തീകരിക്കാനുള്ള സമയം കിട്ടിയില്ലെന്നും എംഎം മണി പറഞ്ഞു.
ഞാന്‍ പറഞ്ഞു അത് അവരുടെ ഒരു വിധിയാണ്, ഞങ്ങള്‍ അതിന് ഉത്തരവാദികളല്ല എന്ന്. ഇതില്‍ എന്താണ് തെറ്റ്? അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു. അവരെ ആക്ഷേപിക്കാനാണെങ്കില്‍ പണ്ടേ ആക്ഷേപിക്കേണ്ടതാണ്. അതിന് മാത്രം പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒന്നും ചെയ്തില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
advertisement
എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആനി രാജയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണത്തിലാണ് ആനി രാജയ്ക്കെതിരായ മണിയുടെ അധിക്ഷേപം. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നത് എന്നായിരുന്നു പരാമര്‍ശം.
ഭയപ്പെടുത്തിയാലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ആനി രാജ
മണി പറഞ്ഞ രീതിയിൽ മറുപടി പറയാൻ താൻ എന്തായാലും തയ്യാറല്ലെന്ന് ആനി രാജ പ്രതികരിച്ചു. പാര്‍ട്ടി തന്നെ ഏല്‍പിച്ച ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വിഷയമല്ല. പക്ഷേ, മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരുപക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാകും. ന്യായീകരണം എന്തു തന്നെ ആണെങ്കിലും അത് ശരിയാല്ല.
advertisement
ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നവരും പ്രസ്ഥാനവുമാണ് അത് ശ്രദ്ധിക്കേണ്ടത്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല, അതിന് അപ്പുറത്തേക്ക് വേറൊന്നും തന്നെ ഭയപ്പെടുത്തില്ല. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരി എന്ന നിലയില്‍ ഉണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 16, 2022 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആക്ഷേപിക്കാനാണെങ്കില്‍ പണ്ടേ ആക്ഷേപിക്കേണ്ടതാണ്; തെറ്റൊന്നും പറഞ്ഞിട്ടില്ല': വിശദീകരണവുമായി എംഎം മണി