ഇന്നലെ ഉച്ഛയ്ക്ക് ശേഷമായിരുന്നു അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ രാഹുലിനെ കൂടെചേര്‍ക്കാനോ അദ്ദേഹവുമായി ബന്ധപ്പെടാനോ പ്രതിഷേധക്കാര്‍ തയ്യാറായില്ല. രാഹുലിന് അടുത്തേക്ക് പോനൊരുങ്ങിയവരെ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും ചെയ്തു.
മടങ്ങിപ്പോയ തൃപ്തിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം
'ഭജനയ്ക്ക് വന്നവര്‍ ആരും അവരുടെ കൂടെ പോകണ്ട' എന്ന് പറഞ്ഞായിരുന്നു നേതാക്കള്‍ പ്രവര്‍ത്തകരെ തടഞ്ഞത്.
ഇതേതുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കടുത്തേക്ക് പോകാതെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് രാഹുല്‍ നിലയുറപ്പിച്ചത്. നേരത്തെ രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ധര്‍മ്മ സേനയായിരുന്നു ശബരിമല സമരങ്ങളില്‍ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ ആര്‍എസ്എസ്സും ബിജെപിയും സമരം ഏറ്റെടുത്തതോടെ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലേക്ക് സമരങ്ങള്‍ മാറുകയായിരുന്നു.
advertisement