മടങ്ങിപ്പോയ തൃപ്തിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം

Last Updated:
മുംബൈ : ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് ശബരിമല ദര്‍ശനം നടത്താതെ തിരികെ പോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം. ശബരിമല സന്ദർശിക്കാൻ വീണ്ടും എത്തുമെന്ന പ്രസ്താവനയ്ക്കെതിരെ ആണ് മുംബൈയിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം.
അൻപത് വയസ് കഴിയുന്നത് വരെ മലകയറാന്‍ ശ്രമിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് തൃപ്തിയും സംഘവും എയർപോർട്ടിന് പുറത്തെത്തിയത്.അതേസമയം അടുത്ത തവണ ആരെയും അറിയിക്കാതെ ശബരിമല ദര്‍ശനത്തിനെത്തുമെന്ന കാര്യം തൃപ്തി ആവർത്തിച്ചിട്ടുണ്ട്.
ശബരിമല സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് തൃപ്തിയും സംഘവും കേരളത്തിലെത്തിയത്. പുലര്‍ച്ചെ 4.20 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവർക്ക് ശക്തമായ പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇവർ തിരികെ പോകണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഭക്തരാണ് വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായെത്തിയത്.
advertisement
പ്രതിഷേധങ്ങൾക്ക് നടുവിലും ദർശനം നടത്തിയേ താൻ മടങ്ങു എന്ന നിലപാടിൽ തൃപ്തി ഉറച്ചു നിന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിൽ സർക്കാരും പൊലീസും ഇടപെട്ട് നടത്തിയ അനുനയ ചർച്ചകൾക്കൊടുവിൽ രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. എന്നാൽ ശബരിമല ദർശനം നടത്തുമെന്ന തന്റെ തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കിയ തൃപ്തി ആരെയും അറിയിക്കാതെ തിരികെയെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
മടങ്ങിപ്പോയ തൃപ്തിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം
Next Article
advertisement
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
ചൈനയ്ക്കും കുട്ടികൾ വേണം ! ഇനി കോണ്ടത്തിന് 13 ശതമാനം നികുതി
  • ചൈനയിൽ ജനുവരി 1 മുതൽ ഗർഭനിരോധന ഉൽപ്പന്നങ്ങൾക്കും മരുന്നുകൾക്കും 13% വാറ്റ് ബാധകമാകും.

  • ജനനനിരക്ക് ഉയർത്താൻ ലക്ഷ്യമിട്ട്, 30 വർഷത്തിനുശേഷം ചൈന ഗർഭനിരോധന നികുതി പുനഃസ്ഥാപിക്കുന്നു.

  • കോണ്ടം വില ഉയരുന്നത് പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

View All
advertisement