TRENDING:

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതിയവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നു

Last Updated:

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ  വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം പ്രതിഷേധം ശക്തമാകുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എല്ലാവർഷവും നടക്കുന്ന കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാറുള്ളത്. കഴിഞ്ഞവർഷം കോവിഡിനെ തുടർന്ന് കലാ-കായിക മേളകൾ നടത്തിയിരുന്നില്ല. അതിനാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മുൻ വർഷങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകണമെന്നാണ് എസ് സി ഇ ആർ ടി  സർക്കാരിനോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് ഇത്തവണ ഗ്രേസ്മാർക്ക് നൽകേണ്ടതില്ല എന്ന നിലപാടിലേക്ക് സർക്കാർ എത്തിയത്. കഴിഞ്ഞവർഷം കലാ-കായിക മേളകൾ നടന്നില്ല, പരീക്ഷകൾ ഉദാരമായാണ്  നടത്തിയത് തുടങ്ങിയ കാര്യങ്ങളാണ് ഗ്രേസ് മാർക്ക് നൽകാത്തതിന്  കാരണമായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എഴുതിയ  വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം പ്രതിഷേധം ശക്തമാകുകയാണ്.

advertisement

സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള അനീതിയാണെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ വിമർശിച്ചു. എൻഎസ്എസിന്റെയും എൻ സി സി യുടെയും ഭാഗമായി നിരവധി വിദ്യാർത്ഥികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിച്ച  വിദ്യാർത്ഥികൾക്ക് ഗ്രേസ്മാർക്ക് നൽകാത്ത സർക്കാർ നടപടിയാണ് വിമർശനത്തിന് വിധേയമാകുന്നത്.സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. പ്രളയ സമയത്ത് വിദ്യാർത്ഥികളുടെ കലാ-കായിക മേളകൾ നടന്നിരുന്നില്ല.അന്ന്  മുൻകാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതിയവർക്ക് ഗ്രേസ്മാർക്ക് നൽകിയത്.

advertisement

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെയുള്ള വിമർശനം. എന്നാൽ ഒറ്റപെട്ട വിമർശനം ആയാണ് സർക്കാർ കാണുന്നത്. പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തുന്ന വിമർശനം വൈകാതെ അവസാനിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധ്യപ്പെട്ടതിനാൽ തീരുമാനം പുനപരിശോധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

അതേസമയം  ഗ്രേസ്മാർക്കിന്റെ  കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തതോടെ ടാബുലേഷനുള്ള  നടപടികൾ വേഗത്തിലാക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഗ്രേസ് മാർക്കിന്റെ  കാര്യത്തിൽ സർക്കാർ തീരുമാനം വൈകിയത് ടാബുലേഷൻ നടപടികളെ ബാധിച്ചിരുന്നു. എസ്എസ്എൽസി, പ്ലസ് ടു മൂല്യനിർണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. 70 ക്യാമ്പുകളിലായി 12000 അധ്യാപകരാണ് എസ്എസ്എൽസി മൂല്യനിർണയത്തിൽ പങ്കെടുത്തത്.

advertisement

കോവിഡ് പ്രതിസന്ധികളെ മറികടന്നുകൊണ്ട് കുറ്റമറ്റ രീതിയിൽ മൂല്യനിർണയ ക്യാമ്പ് നടത്താൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടുണ്ട്. ഏതായാലും ടാബുലേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അടുത്തമാസം പകുതിയോടെ എസ്എസ്എൽസി, പ്ലസ് ടു ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു ഫലപ്രഖ്യാപനം തീയതി ഉടൻ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ എഴുതിയവര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ല; സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കനക്കുന്നു
Open in App
Home
Video
Impact Shorts
Web Stories