പുനലൂര്‍ താലൂക്ക് സപ്ലെ ഓഫീസില്‍ വ്യാഴാഴ്ചയാണ് സംഭവം. ഓഫീസിലെ ജീവനക്കാരിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായാണ് ജീവനക്കാര്‍ ഒരുമിച്ച് പോയത്. പുനലൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള അഞ്ചലില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായാണ് ജീവനക്കാര്‍ പോയിരുന്നത്. ഇതോടെ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലയുകയായിരുന്നു.
Also Read: പണിമുടക്കിന്റെ പേരില്‍ ബാങ്കില്‍ അക്രമം നടത്തിയ യൂണിയന്‍ നേതാക്കളായ ട്രഷറി ജീവനക്കാരെ തിരിച്ചെടുത്തു
വിവാഹത്തില്‍ പങ്കെടുത്ത് ഉച്ചയോടെ തിരിച്ചെത്തിയ ജീവനക്കാര്‍ രജിസ്ട്രറില്‍ ഒപ്പിടാന്‍ എത്തിയെങ്കിലും അതിനനുവദിക്കാതെ സപ്ലൈ ഓഫീസര്‍ അവധി നല്‍കുകയായിരുന്നു. ഓഫീസര്‍ ഉള്‍പ്പെടെ 16 ജീവനക്കാരുള്ള ഓഫീസിലെ 12 പേരും വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.
advertisement
രണ്ട് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും സ്വീപ്പറും മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് വിവിവിധ ആവശ്യങ്ങള്‍ക്കെത്തിവര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്.
