പണിമുടക്കിന്റെ പേരില്‍ ബാങ്കില്‍ അക്രമം നടത്തിയ യൂണിയന്‍ നേതാക്കളായ ട്രഷറി ജീവനക്കാരെ തിരിച്ചെടുത്തു
Last Updated:
നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അതേ ഓഫിസില്‍ തന്നെയാണ് നേതാക്കള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: ദേശീയ പൊതുപണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിന്‍ ശാഖയില്‍ അക്രമം നടത്തിയ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന രണ്ട് യൂണിയന്‍ നേതാക്കളെ തിരിച്ചെടുത്തു. ഇടതു യൂണിയന്‍ പ്രവര്‍ത്തകരായ ട്രഷറി വകുപ്പ് ജീവനക്കാരാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.
നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അതേ ഓഫിസില്‍ തന്നെയാണ് നേതാക്കള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ട്രഷറി ഡയറക്ടറേറ്റിലെ എ അശോകന്‍, ജില്ലാ ട്രഷറി ഓഫീസിലെ ശ്രീവത്സന്‍ എന്നിവരാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
Also Read: ആരാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കം ക്യൂറേറ്റർ ശുഭിഗി റാവു ?
ജനുവരി 9, 10 തീയതികളില്‍ നടന്നിരുന്ന പണിമുടക്കിലായിരുന്നു ബാങ്കില്‍ അതിക്രമം നടന്നത്. ബാങ്ക് അടച്ചിടാത്തതില്‍ പ്രതിഷേധിച്ച് അകത്തുകയറിയ സമരക്കാര്‍ മാനേജറിന്റെ ക്യാബിന്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ഇടതു സംഘടനയായ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരായിരുന്നു അക്രമം നടത്തിയത്.
advertisement
രണ്ട് പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍, യൂണിയന്‍ പ്രവര്‍ത്തകരായ ടി.വി. ഹരിലാല്‍, സുരേഷ്, വിനുകുമാര്‍, ബിജുരാജ് എന്നിവരാണു മറ്റു പ്രതികള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 10, 2019 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പണിമുടക്കിന്റെ പേരില്‍ ബാങ്കില്‍ അക്രമം നടത്തിയ യൂണിയന്‍ നേതാക്കളായ ട്രഷറി ജീവനക്കാരെ തിരിച്ചെടുത്തു


