പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
വികസനവും വിശ്വാസവും ചര്‍ച്ചയാകുന്ന പുതുപ്പള്ളിയിലേക്ക് തന്നെയാണ് അനുനിമിഷം രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. സ്കൂളുകള്‍ സന്ദര്‍ശിച്ച് അധ്യാപകരെയും വിദ്യാര്‍ഥികളെയും കാണുന്ന തിരക്കിലാണ് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. ഉമ്മന്‍ചാണ്ടി കഴിഞ്ഞ 53 വര്‍ഷമായി കൈവശം വെച്ചിരുന്ന മണ്ഡലം നേടാനുള്ള ഉത്തരവാദിത്വമാണ് പാര്‍ട്ടി ജെയ്ക്കിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
പുതുപ്പള്ളിയിലേക്ക് കൂടുതൽ മന്ത്രിമാർ; മുഖ്യമന്ത്രി മൂന്ന് ദിവസം മണ്ഡലത്തില്‍
advertisement
സ്കൂളിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സ്ഥാനാര്‍ഥിയെ കണ്ട് കുട്ടികളും ഹാപ്പിയായി. ‘എന്നെ അറിയാമോ.. ഞാന്‍ ആണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥി, ജെയ്ക്ക് സി തോമസ്’ എന്ന് സ്വയം പരിചയപ്പെടുത്തി ജെയ്ക്ക് കുട്ടിക്കൂട്ടത്തിനൊപ്പം കൂടി. ‘അറിയാം ചേട്ടാ’ എന്ന പുഞ്ചിരിയോടെ കുട്ടിവോട്ടര്‍മാരും മറുപടി നല്‍കി. കുശാലാന്വേഷണത്തിനിടെ വോട്ട് ചോദിക്കാനും സ്ഥാനാര്‍ഥി മറന്നില്ല. ‘വീട്ടില്‍ ചെന്ന് പറയണം എനിക്ക് വോട്ട് ചെയ്യണമെന്ന് .. പറയുമോ ?’ എന്ന് ജെയ്ക്കിന്‍റെ ചോദ്യം. പറയാം എന്ന് കുട്ടിക്കൂട്ടത്തിന്‍റെ ഉറപ്പ്.
വിദ്യാര്‍ഥികള്‍ക്ക് കൈകൊടുത്ത് മടങ്ങുന്നതിനിടെ കൂട്ടത്തില്‍ നിന്ന് ഒരു ഡയോഗ് ‘ പത്താം ക്ലാസിലാണ് ചേട്ടാ പരീക്ഷയ്ക്ക് പ്രാര്‍ത്ഥിക്കണേ’. വിദ്യാര്‍ഥിയുടെ അഭ്യര്‍ത്ഥനയ്ക്ക് സ്ഥാനാര്‍ഥിയുടെ വക ഒരു ‘ഓള്‍ ദി ബെസ്റ്റ്’. നല്ല വിജയമുണ്ടാം എന്ന് ആശംസിച്ച ശേഷമാണ് ജെയ്ക്ക് കുട്ടികളോട് യാത്രപറഞ്ഞ് അടുത്ത പ്രചരണ സ്ഥലത്തേക്ക് പോയത്.
‘യുഡിഎഫിന് തെരഞ്ഞെടുപ്പിനെ നേരിടാൻ സഭകളുടെയും സമുദായങ്ങളുടെയും വിലാസം വേണ്ടിവരും’; ജെയ്ക്ക് സി തോമസ്
അതേസമയം, പുതുപ്പള്ളിയില്‍ ജെയ്ക്കിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വരും ദിവസങ്ങളിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ദിവസം മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കും. ഇടത് സര്‍ക്കാരിന്‍റെ വികസന നേട്ടം എണ്ണിപ്പറയാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ വികസന സദസുകളും സംഘടിപ്പിക്കുന്നുണ്ട്.