TRENDING:

Puthuppally Byelection | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര; 39.79 ശതമാനം വോട്ടുകൾ പോൾ ചെയ്തു

Last Updated:

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രചാരണത്തിലെ ആവേശം വോട്ടെടുപ്പിലും പ്രകടിപ്പിച്ച്‌ പുതുപ്പള്ളി. വോട്ടെടുപ്പ് സമയം പകുതിയോട് അടുക്കുമ്പോൾ 39.79 ശതമാനം വോട്ടുകൾ പോൾ ചെയ്തു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ..രാവിലെ തെളിഞ്ഞ അന്തരീക്ഷം ആയിരുന്നെങ്കിലും  പുതുപ്പള്ളിയിൽ പലയിടത്തും മഴ പെയ്യുന്നുണ്ട്.
advertisement

പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ കുടുംബത്തോടൊപ്പം എത്തിയാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്.എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ് മണർകാട് കണിയാൻകുന്ന് ഗവ. L P സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ലെങ്കിലും അദ്ദേഹം ബൂത്തുകളിലെത്തിയിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷം വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിക്കുക . യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

advertisement

ആറു മണിയോടെ മോക് പോൾ ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ  പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ്  മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലുമാകും വോട്ട് രേഖപ്പെടുത്തുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.മന്ത്രി വി.എൻ വാസവൻ രാവിലെ 9.30 ന് പാമ്പാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപെടുത്തും.

advertisement

എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുകയും ചെയ്യും.

പുതുപ്പള്ളി നിയമസഭ മണ്ഡലം

മൊത്തം ബൂത്തുകൾ-182

മൊത്തം വോട്ടർമാർ-1,76,417

പുരുഷന്മാർ-86,132

സ്ത്രീകൾ-90281

ട്രാൻസ്‌ജെൻഡറുകൾ- 4

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജില്ലാ കളക്ടർ വി വിഘ്നേശ്വരി സെൻസിറ്റീവ് ബൂത്തുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും  സജ്ജമെന്ന് കളക്ടർ ന്യൂസ് 18 നോട് പറഞ്ഞു.പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയ പ്രതീക്ഷിയാണ് മുന്നണികള്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally Byelection | പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര; 39.79 ശതമാനം വോട്ടുകൾ പോൾ ചെയ്തു
Open in App
Home
Video
Impact Shorts
Web Stories