TRENDING:

ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം

Last Updated:

വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് നിലവിലെ വരുമാന മാർഗം. ജെയ്ക്കിന്‍റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ഉള്ളത്. കോട്ടയം വേളൂർ വില്ലേജിൽ 2.28 ലക്ഷം രൂപ വിലയുള്ള കൃഷി ഭൂമിയും മണർകാട് വില്ലേജിൽ 77.46 ലക്ഷം രൂപ വിലയുള്ള കാർഷികേതര ഭൂമിയും മണർകാട് പഞ്ചായത്തിൽ പതിനഞ്ചാം വാർഡിലും കോട്ടയം നഗരസഭയിൽ പന്ത്രണ്ടാം വാർഡിലുമായി കൊമേർഷ്യൽ ബിൽഡിങ്ങുകളും ജെയ്ക്കിന്റെ പേരിലുണ്ട്.
ജെയ്ക്ക് സി തോമസ്
ജെയ്ക്ക് സി തോമസ്
advertisement

കൂടാതെ, മണർകാട് പഞ്ചായത്തിലെ 15ാം വാർഡിൽ സ്വന്തമായി 1539 സ്ക്വയർ ഫീറ്റ് വീടുമുണ്ട്. ഈ വീടിന് നിലവിലെ വിപണി വില അനുസരിച്ച് 11 ലക്ഷത്തോളം രൂപ വില വരും. ഭൂമിയും വീടും കൊമേർഷ്യൽ ബിൽഡിങ്ങും അടക്കം 2.06 കോടി രൂപയാണ് ജെയ്ക്കിന്റെ ആസ്തി.

Also Read-  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: LDF സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള കാശ് DYFI നൽകി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വേളൂർ വില്ലേജിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ജെയ്ക്കിന്‍റെ ഉടമസ്ഥാവകാശത്തിൽ ഉള്ളത്. മറ്റു രണ്ടുപേർക്കുകൂടി ഈ ഭൂമിയിൽ അവകാശമുണ്ട്. കോട്ടയം നഗരത്തിലെയും മണർകാട് പഞ്ചായത്തിലെയും കൊമേർഷ്യൽ ബിൽഡിങ്ങുകളിൽ ജെയ്ക്കിന്‍റെ സഹോദരൻ സി ടി തോമസിനുകൂടി അവകാശമുണ്ട്. പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന ജെയ്ക്കിന് വാടക ഇനത്തിൽ ലഭിക്കുന്ന തുകയാണ് വരുമാന മാർഗം. ജെയ്ക്കിന്‍റെ ഭാര്യയ്ക്ക് നിലവിൽ ജോലിയൊന്നുമില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെയ്ക് സി. തോമസിന് രണ്ടുകോടി രൂപയുടെ ആസ്തി; ബാധ്യത ഏഴുലക്ഷത്തിലധികം; കൈയിൽ 4000 രൂപ മാത്രം
Open in App
Home
Video
Impact Shorts
Web Stories