TRENDING:

കോൺഗ്രസിൽ നിന്നു വന്ന് അൻവർ ചേലക്കരയിൽ നിർത്തിയ സുധീറിനെ തൃണമൂലിൽ നിന്നും പുറത്താക്കി

Last Updated:

മൂന്ന് വർഷത്തേക്കാണ് എൻ.കെ സുധീറിനെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതെന്ന് പിവി അൻവർ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പിവി അൻവർ. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സുധീറിനെ മൂന്ന് വർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കുന്നതെന്ന് പിവി അൻവർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
News18
News18
advertisement

എ.ഐ.സി.സി. അംഗവും ദളിത് കോൺഗ്രസ് മുൻ നേതാവുമായിരുന്ന എൻ.കെ.സുധീർ പി.വി. അൻവർ നയിച്ച ഡി.എം.കെ.യുടെ പിന്തുണയോടെ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 3,920 വോട്ടുകളാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ സുധീർ നേടിയത്. മുമ്പ് ആലത്തൂർ ലോക്‌സഭാമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായും എൻ.കെ. സുധീർ മത്സരിച്ചിട്ടുണ്ട്. കെ.പി.സി.സി. സെക്രട്ടറിപദം ഉൾപ്പെടെ വഹിച്ചിട്ടുള്ളയാളാണ് എൻകെ സുധീർ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസിൽ നിന്നു വന്ന് അൻവർ ചേലക്കരയിൽ നിർത്തിയ സുധീറിനെ തൃണമൂലിൽ നിന്നും പുറത്താക്കി
Open in App
Home
Video
Impact Shorts
Web Stories