എഡിജിപി എം ആർ അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണം ആയിരിക്കും നടത്തുക. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥർ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കം ഇല്ലാതെ പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോൾ ഉയർന്നു വന്ന പ്രശ്നങ്ങൾ അതിന്റേതായ എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഞായറാഴ്ച മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പി വി അൻവർ ആരോപണങ്ങൾ ഉന്നയിച്ചത്. ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ മലപ്പുറം എസ് പിയും, ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് അൻവർ പത്ര സമ്മേളനത്തിൽ ഉന്നയിച്ചത്.
advertisement
എം ആർ അജിത് കുമാർ ഏറ്റവും വലിയ ദേശദ്രോഹിയാണ്. ദാവൂദ് ഇബ്രാഹിം ആണ് അജിത്കുമാറിൻ്റെ റോൾ മോഡൽ. മുഖ്യമന്ത്രി ഏൽപ്പിച്ച ദൗത്യം പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി നിർവഹിച്ചോ എന്നാണ് തന്റെ ചോദ്യമെന്നും. മുഖ്യമന്ത്രി പറയുന്നത് കേൾക്കാതെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആർ അജിത് കുമാർ അടങ്ങുന്നവരെന്നും അൻവർ ആരോപിച്ചു.