ഇതേതുടര്‍ന്ന് സെലക്ഷന് വന്ന താരങ്ങൾ മണിക്കൂറുകളായി ഗ്രൗണ്ടിന് പുറത്ത് കാത്ത് നിൽക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സ് എട്ടു മാസത്തെ വാടക കുടിശ്ശിക നൽകാൻ ഉണ്ടെന്നും സെലക്ഷൻ ട്രയല്‍സിന് മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും എംഎൽഎയുമായ പി വി ശ്രീനിജൻ പറയുന്നത്.അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷൻ ട്രയല്‍സാണ് തർക്കം മൂലം പ്രതിസന്ധിയിലായത്.
advertisement
പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍സ് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്‌പോര്‍ടസ് കൗണ്‍സിലിനാണ് ഗ്രൗണ്ടിന്‍റെ ഉടമസ്ഥത. സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജന്‍ എം.എല്‍.എ. സംഭവത്തില്‍ പ്രതികരിച്ചു. രാത്രിയാവുമ്പോള്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.