അവരോട് സംവാദം നടത്താന്‍ തയ്യാറാണ്. മക്കാ വിജയം നേടിയ ശേഷം ശത്രുക്കളോട് മാപ്പ് നല്‍കിയതാണ് പ്രവാചക ചരിത്രം. ഇത് മറന്നുപോകരുതെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് മര്‍ക്കസ് കോംപ്ലക്‌സ് പള്ളിയില്‍ വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിന് ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു കാന്തപുരം.
Also Read- 'കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമം; മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശം പുറത്ത് വിടണം'; കെ മുരളീധരന്‍
ഇസ്ലാമില്‍ ഏറെ ചരിത്ര പ്രധാന്യമുള്ള യുദ്ധമാണ് ബദര്‍. പ്രവാചകനെതിരെ കടുത്ത ആക്രണമുണ്ടായപ്പോള്‍ മാത്രമാണ് ആ യുദ്ധമുണ്ടായത്. എന്നാല്‍ അവസാനം മുസ്ലിംകള്‍ മക്കാവിജയം നേടിയപ്പോള്‍ അത്രയും കാലം ആക്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുകയാണ് ചെയ്തത്.- കാന്തപുരം പറഞ്ഞു.
advertisement
Also Read- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
പാലക്കാട് ആര്‍.എസ്.എസ് പോപ്പുലർ ഫ്രണ്ട് സംഘര്‍ഷം നേരിട്ട് പരാമര്‍ശിക്കാതെയാണ് കാന്തപുരത്തിന്റെ പ്രസംഗം. വിഷയത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നിലപാടുമായി സലഫി പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി രംഗത്തുവന്നിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ രണ്ടു വര്‍ഷം താന്‍ കാംപെയിന്‍ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെ അക്രമം നടക്കുകയാണെന്നും അതിനെതിരെ ആയുധമെടുത്ത് പ്രതിരോധിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. ഇതിനെതിരെ കൂടിയാണ് കാന്തപുരത്തിന്റെ പ്രസംഗം.
