തിരുവോണ നാളിലാണ് ഷോളയൂരിലെ ആകാശ് എന്ന മൂന്ന് വയസ്സുകാരനെ നായ കടിച്ചത്. അമ്മയ്ക്കൊപ്പം വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു കുട്ടിയെ നായ കടിച്ചത്. ഓടിയെത്തിയ നായ കുട്ടിയുടെ ദേഹത്ത് കയറുകയു മുഖത്തു കടിക്കുകയുമായിരുന്നു. നായ മറ്റാരേയും കടിച്ചതായി റിപ്പോർട്ടില്ല.
കുട്ടിക്ക് രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. മുഖത്ത് സാരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മുറിവ് ഇപ്പോള്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. രണ്ട് ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് സൂപ്രണ്ട് അറിയിച്ചു.
advertisement
Also Read- പേ വിഷ ബാധയേറ്റ നായ്ക്കളേയും അക്രമകാരികളായ നായ്ക്കളേയും കൊല്ലാൻ അനുമതി തേടും: മന്ത്രി എംബി രാജേഷ്
ഇന്നലെ നായ ചത്തതിന് പിന്നാലെ നാട്ടുകാര്‍ കുഴിച്ചിട്ടിരുന്നു. പിന്നീട് പുറത്തെടുത്താണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
Also Read- കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍
മറ്റൊരു സംഭവത്തിൽ വൈക്കത്ത് തെരുവുനായ സ്‌കൂട്ടറിന് കുറുകേചാടിയുണ്ടായ അപകടത്തില്‍ യുവ അഭിഭാഷകന് പരിക്കേറ്റു. അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗ(26)നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ വടക്കേനട കൊച്ചാലും ചുവടുഭാഗത്താണ് അപകടമുണ്ടായത്.
തെരുവുനായ ബൈക്കിന് കുറുകേചാടി കൊല്ലത്തും കോഴിക്കോട്ടും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
തെരുവുനായ ബൈക്കിന് കുറുകെചാടി കൊല്ലത്തും കോഴിക്കോടും അപകടം. കൊല്ലത്ത് കൊട്ടാരക്കര സ്വദേശിനിയുടെ ഇരുചക്രവാഹനത്തിന് കുറുകെയാണ് തെരുവുനായ ചാടിയത്. അപകടത്തില്‍പ്പെട്ട കവിത എന്ന യുവതിയുടെ കാലൊടിഞ്ഞു. കോഴിക്കോട് അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകേ തെരുവുനായ ചാടുകയായിരുന്നു.
ഇരുവരും ബൈക്കിൽ നിന്ന് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ പേരാമ്പ്ര സ്വദേശി മല്ലിക, മകന്‍ രജില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.ബൈക്കിന്റെ പിറകില്‍നിന്ന് വീണ മല്ലികയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
