പിന്നലെ വീടിന്‍റെ ഗേറ്റ് പൂട്ടി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ പേ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. ഫയർഫോഴ്സ് സംഘവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായയെ പിടികൂടിയത്.
Also Read-തൊടുപുഴയിൽ മൃഗഡോക്ടറെ കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ; നായ ചത്തു
നായയെ വല വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കുത്തി വെച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മറ്റും. 10 ദിവസം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
advertisement
Also Read-വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയ്ക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു
അതേസമയം ഇടുക്കി കുമളിയിൽ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ വച്ചാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതിനിടെ പാലക്കാട് മേലാമുറിയിൽ പേ വിഷബാധയേറ്റ പശു ചത്തു. കഴിഞ്ഞ ദിവസമാണ് പേ വിഷബാധയേറ്റ ലക്ഷണങ്ങൾ പശു കാട്ടിയത്.