വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയ്ക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു

Last Updated:

പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു ഭാര്‍ഗവി.

പാലക്കാട്: വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയ്ക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്.
പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു ഭാര്‍ഗവി. കടിയേറ്റ ഉടൻ തന്നെ ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കും മുൻപ് ബോധവും നഷ്ടമായി.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് ഭാർഗവി മരിച്ചത്. 36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ്. കടിച്ച പാമ്പിനെ പിടികൂടാനായിട്ടില്ല. സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ. ശ്രീകൃഷ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയ്ക്കുള്ളിൽ നിന്ന് പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു
Next Article
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
  • മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

  • മുണ്ടക്കൈ-ചൂരൽമല പാക്കേജ്, ദേശീയപാത വികസനം, എയിംസ് വിഷയങ്ങൾ ഉന്നയിക്കും.

  • നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

View All
advertisement