രാഹുൽ ഈശ്വർ സ്ഥിരം കുറ്റവാളിയാണെന്നും, ജാമ്യം നൽകിയാൽ കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്കെതിരെ മ്യൂസിയം, എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനുകളിൽ അടക്കം സമാനമായ കേസുകൾ നിലവിലുണ്ട്.
രാഹുലിൻ്റെ ലാപ്‌ടോപ്പിൽ നിന്ന് അതിജീവിതയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തു. ഈ ദൃശ്യങ്ങൾ യുവതിയെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ജാമ്യം ലഭിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും, പ്രതി ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
advertisement
കൂടാതെ, കുറ്റം ചെയ്യുന്നതിൽ പ്രതി മറ്റ് ഇലക്ട്രോണിക് ഡിവൈസുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇതിന് കേസിൽ തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
