നീതിക്കായുള്ള സമരമാണ് രാഹുലിന്റേതെന്ന് ഭാര്യ ദീപാ രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പറഞ്ഞു. തുടർ നിയമ നടപടികൾ ആലോചിച്ച് തീരുമാനിക്കും. അറസ്റ്റ് ആദ്യം, പിന്നീട് കുറ്റം കണ്ട് പിടിക്കാം എന്നതാണ് പോലീസ് സ്വീകരിച്ച സമീപനമെന്നും ദീപ പറഞ്ഞു.
അതേസമയം, കേസിലെ അതിജീവിതയെ അപമാനിച്ച രണ്ട് പേര്‍ക്കെതിരെ കൂടി കേസ് എടുത്തു. എറണാകുളം സൈബര്‍ പോലീസാണ് രണ്ട് പേര്‍ക്കെതിരെ കേസ് എടുത്തത്. റസാഖ് പി എ, രാജു വിദ്യകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസ് എടുത്തത്. സമൂഹ മാധ്യമത്തിലൂടെ അതിജീവിതയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയതിനാണ് കേസ്.
advertisement
അതേസമയം, ലൈംഗികതിക്രമം, ഭ്രൂണഹത്യാ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി തിരച്ചില്‍ തുടരുകയാണ്. ഇപ്പോഴും രാഹുല്‍ സംസ്ഥാനം കടന്നോ എന്നതിലും വ്യക്തതയില്ല. കൂടുതല്‍ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും, ജില്ലാതലങ്ങളില്‍ അന്വേഷിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.
രാഹുലിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക.
Summary: Rahul Easwar, who was remanded in custody in the case of insulting the victim, is protesting in jail by refusing food. The Thiruvananthapuram Additional Chief Judicial Magistrate Court remanded him for 14 days.He informed the jail authorities that he did not want food, and only consumed water yesterday. Yesterday, when the remand order was issued, Rahul Easwar had already stated that this was a false case and that he would observe a fast (hunger strike) in jail.
