TRENDING:

അതിക്രമിച്ചെത്തുന്നവര്‍ക്ക് നെഞ്ചില്‍ ചവിട്ടിയേ പ്രവേശിക്കാനാകൂ: രാഹുല്‍ ഈശ്വര്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സുപ്രീംകോടതി വിധിയനുസരിച്ച് ആചാരങ്ങള്‍ പരിഗണിക്കാതെ സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അവരെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയുമെന്ന് രാഹുല്‍ ഈശ്വര്‍. അതിക്രമിച്ചു കടക്കാനെത്തുന്നവര്‍ക്ക് നമ്മുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ ശബരിമലയില്‍ പ്രവേശിക്കാനാകൂവെന്നും ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്രയുടെ സമാപനയോഗത്തില്‍ അദ്ദേഹം പറഞ്ഞു.
advertisement

17 മുതല്‍ 22 വരെ നമുക്ക് 125 മണിക്കൂറാണ് ശബരിമലയെ സംരക്ഷിക്കണ്ടത്. ഈ സമയം നമുക്ക് ശബരിമലയ്ക്കു കാവല്‍ നില്‍ക്കണം. അതിക്രമിച്ചെത്തുന്നവര്‍ നമ്മുടെ നെഞ്ചിലൂടെ ചവിട്ടിക്കടക്കട്ടേയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ഹൈന്ദവ ധര്‍മ സംരക്ഷണ നാമജപയാത്ര സംഘടിപ്പിച്ചത്. എറണാകുളം ശിവക്ഷേത്രത്തിനു മുന്നില്‍ നിന്നും രാവിലെ 11-ന് ആരംഭിച്ച യാത്ര നഗരം ചുറ്റിദര്‍ബാര്‍ ഹാള്‍ മൈതാനത്ത് സമാപിച്ചു.

advertisement

ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് യാത്ര ഉദ്ഘാടനം ചെയ്തതു. എംപിമാരായ സുരേഷ് ഗോപി, കെ.വി. തോമസ്, ഹൈബി ഈഡന്‍ എംഎല്‍എ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഗായകന്‍ ബിജു നാരായണന്‍, അജയ് തറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിക്രമിച്ചെത്തുന്നവര്‍ക്ക് നെഞ്ചില്‍ ചവിട്ടിയേ പ്രവേശിക്കാനാകൂ: രാഹുല്‍ ഈശ്വര്‍