'ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ എത്തിയിരുന്നു' : വിവാദ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ എ പി ജോയ്
Last Updated:
ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ഫോട്ടോഗ്രാഫര്‍ എ പി ജോയ്. 1990 ല്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആയിരുന്ന ചന്ദ്രികയുടെ ചെറുമകളുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. സന്നിധാനത്തു നിന്നുള്ള ആ ചിത്രങ്ങള്‍ പകര്‍ത്തിയത് ജോയ് ആയിരുന്നു.
ജോയി പകര്‍ത്തിയ ചോറൂണിന്റെ ദൃശ്യങ്ങള്‍ അന്നത്തെ പത്രത്തില്‍ അച്ചടിച്ചു വന്നതോടെയാണ് വിവാദത്തിലായത്. പത്രത്തില്‍ അച്ചടിച്ചു വന്ന ചിത്രം തെളിവാക്കി ചങ്ങനാശ്ശേരി സ്വദേശി മഹേന്ദ്രന്‍ ഹൈക്കോടതിക്ക് കത്തയക്കുകയും പിന്നീട് പൊതുതാത്പര്യ ഹര്‍ജിയായി മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ചിത്രം പ്രസിദ്ധീകരിച്ച് വരാതിരിക്കാന്‍ തനിക്ക് 50000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും താന്‍ അതിന് വഴങ്ങിയില്ലെന്നും ജോയി വ്യക്തമാക്കുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു ചിത്രമായി അത് മാറുമെന്ന് ഓര്‍ത്തില്ലെന്നും ന്യൂസ് 18നോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ ഒത്താശയോടെ അക്കാലത്ത് എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ എത്തിയിരുന്നതായാണ് ജോയി പറയുന്നത്. ജഡ്ജിമാരുടെ കുടുംബം വരെ എത്തിയിരുന്നു. സ്ത്രീ പ്രവേശനം പാടില്ല എന്നെഴുതിയവര്‍ തന്നെ അത് ലംഘിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 13, 2018 2:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ എത്തിയിരുന്നു' : വിവാദ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ എ പി ജോയ്


