ഹമാസിനോടുള്ള ഇവരുടെ പ്രീണന മനോഭാവം തുറന്നുക്കാണിച്ചതിനാണ് തനിക്കെതിരെ കേസ് എടുത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘പതിറ്റാണ്ടുകളായി ജമ്മു കശ്മീർ മുതൽ പഞ്ചാബും കേരളവും വരെ സമൂലവൽക്കരണത്തിന് കാരണമാവുകയും നിരവധി നിരപരാധികളുടെ ജീവനും സുരക്ഷാ സേനയുടെ ജീവനും നഷ്‌ടപ്പെടുത്തുകയും ചെയ്‌ത എസ്‌ഡിപിഐ, പിഎഫ്‌ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാർ. അവരുടെ ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നുകാട്ടിയതിനാണ് എനിക്കൊരു കേസ്’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു
advertisement
കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത്. ഐപിസി 153, 153 A, 120 O KP act എന്നിവ അനുസരിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെല്‍ എസ്ഐ പ്രമോദ് വൈ.റ്റിയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.